സൗദിയിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; ഏഴ് മേഖലകളിൽ കാഴ്ചാപരിധി കുറയാൻ സാധ്യത

  1. Home
  2. International

സൗദിയിൽ ശക്തമായ പൊടിക്കാറ്റ് മുന്നറിയിപ്പ്; ഏഴ് മേഖലകളിൽ കാഴ്ചാപരിധി കുറയാൻ സാധ്യത

image


സൗദിയിൽ വിവിധ പ്രദേശങ്ങളിൽ ശക്തമായ കാറ്റ് പൊടിക്കാറ്റ് തുടരാൻ സാധ്യതയുണ്ടെന്ന് നാഷണൽ സെന്റർ ഫോർ മെറ്റീരിയോളജി അറിയിച്ചു. പല പ്രദേശങ്ങളിലും കാഴ്ചാപരിധി കുറയാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.വടക്കൻ അതിർത്തി മേഖല, അൽ ജൗഫ്, തബൂക്ക്, ഹായിൽ, മദീന എന്നിവിടങ്ങളിലെ ചില ഭാഗങ്ങളും റിയാദ്, കിഴക്കൻ പ്രവിശ്യ എന്നിവിടങ്ങളിലെ ചില പ്രദേശങ്ങളും കാറ്റ് ശക്തമായി ബാധിക്കുന്ന മേഖലകളിൽ ഉൾപ്പെടുന്നതായി കേന്ദ്രം വ്യക്തമാക്കി.
ചെങ്കടൽ മേഖലയിലെ ഉപരിതല കാറ്റിന്റെ വേഗത വടക്കൻ, മധ്യ ഭാഗങ്ങളിൽ മണിക്കൂറിൽ 15 മുതൽ 35 കിലോമീറ്റർ വരെയായിരിക്കുമെന്നും ചിലയിടങ്ങളിൽ ഇത് 48 കിലോമീറ്റർ വരെ ഉയരാമെന്നും റിപ്പോർട്ടിൽ പറയുന്നു.തെക്കൻ മേഖലകളിൽ കാറ്റ് തെക്ക്-കിഴക്കൻ ദിശയിൽ നിന്ന് വടക്ക്-കിഴക്കോട്ട് മണിക്കൂറിൽ 10 മുതൽ 28 കിലോമീറ്റർ വരെ വേഗതയിൽ വീശാനാണ് സാധ്യത.