ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

  1. Home
  2. International

ടിബറ്റിൽ ശക്തമായ ഭൂചലനം; റിക്ടർ സ്കെയിലിൽ 4.2 തീവ്രത രേഖപ്പെടുത്തി

EARTH


 

ടിബറ്റിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.2 തീവ്രത  രേഖപ്പെടുത്തിയ ഭൂചലനമാണ് ടിബറ്റിലുണ്ടായത്. ചൊവ്വാഴ്ച  ഉച്ചയ്ക്ക് 2.44നാണ് ഭൂചലനമുണ്ടായത്. അഞ്ചു കിലോമീറ്റര്‍ ദൂരത്തില്‍ ഭൂചലനത്തിന്‍റെ ആഘാതമുണ്ടായി. ശക്തമായ ഭൂചലനമായിരുന്നെങ്കിലും ആളപായമോ നാശനഷ്ടമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ടിബറ്റാണ് ഭൂചലനത്തിന്‍റെ പ്രഭവ കേന്ദ്രം. ഇക്കഴിഞ്ഞ ഫെബ്രുവരി 27ന് 4.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും ടിബറ്റിലുണ്ടായിരുന്നു.