വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; ഖത്തറിൽ ജാഗ്രതാ നിർദ്ദേശം

  1. Home
  2. International

വാരാന്ത്യത്തിൽ ശക്തമായ കാറ്റിന് സാധ്യത; ഖത്തറിൽ ജാഗ്രതാ നിർദ്ദേശം

qatar


ഈ വരുന്ന വെള്ളി, ശനി ദിവസങ്ങളിൽ ഖത്തറിൽ ശക്തമായ വടക്കുപടിഞ്ഞാറൻ കാറ്റിന് സാധ്യതയുണ്ടെന്ന് സിവിൽ ഏവിയേഷൻ അതോറിറ്റിക്ക് കീഴിലുള്ള ഖത്തർ കാലാവസ്ഥാ വിഭാഗം അറിയിച്ചു. വാരാന്ത്യത്തിൽ ഉടനീളം കാറ്റ് ശക്തമായി തുടരുമെന്നാണ് മുന്നറിയിപ്പ്. ശക്തമായ കാറ്റ് മൂലം അന്തരീക്ഷത്തിൽ പൊടിപടലങ്ങൾ ഉയരാനും, ഇത് പല പ്രദേശങ്ങളിലും കാഴ്ചപരിധി കുറയ്ക്കാനും കാരണമായേക്കും. കാലാവസ്ഥാ വ്യതിയാനം കണക്കിലെടുത്ത് കടൽയാത്രക്കാർക്കുള്ള സുരക്ഷാ മുന്നറിയിപ്പുകൾ ഈ കാലയളവിലും തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്.