സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗോളയിൽ എത്തി; ഉഭയകക്ഷി ബന്ധം ശക്തമാക്കും
ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് രണ്ടുദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി അംഗോളയിലെത്തി. ഒമാനും അംഗോളയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനും പുതിയ സഹകരണ അവസരങ്ങൾ കണ്ടെത്താനുമാണ് സന്ദർശനം. അംഗോളൻ തലസ്ഥാനമായ ലുവാണ്ടയിലെ പ്രസിഡൻഷ്യൽ കൊട്ടാരത്തിൽ സുൽത്താന് ഔദ്യോഗിക സ്വീകരണം നൽകും.
ബോട്സ്വാന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് സുൽത്താന്റെ അംഗോളൻ യാത്ര. ബോട്സ്വാനയിൽ സംയുക്ത നിക്ഷേപ പദ്ധതികൾ നടപ്പാക്കാനും നയതന്ത്ര, വികസന, സാംസ്കാരിക സഹകരണം വർധിപ്പിക്കാനും ധാരണയായിരുന്നു. സുൽത്താന്റെ ബോട്സ്വാന സന്ദർശനം ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം കൂടുതൽ ശക്തമാക്കുമെന്ന് ബോട്സ്വാന പ്രസിഡന്റ് ദുമാ ബോക്കോയും വ്യക്തമാക്കിയിരുന്നു.
