യുഎഇയിൽ അതികഠിന വേനലിന് തുടക്കം

  1. Home
  2. International

യുഎഇയിൽ അതികഠിന വേനലിന് തുടക്കം

oman heat


യുഎഇയിലെ ഏറ്റവും കഠിനമായ വേനൽക്കാലത്തിനു ഇന്ന് തുടക്കമാവും. ജംറത്ത് അൽ ഖൈത് എന്ന് വിളിക്കപ്പെടുന്ന ഈ ഉഷ്ണതരംഗം ഇന്ന് മുതൽ ഓഗസ്റ്റ് 10 വരെ
നീണ്ടുനിൽക്കുമെന്ന് എമിറേറ്റ്‌സ് അസ്‌ട്രോണമിക്കൽ സൊസൈറ്റി അറിയിച്ചു.പരമ്പരാഗത വേനൽക്കാലത്തിന്റെ മൂന്ന് ഘട്ടങ്ങളിൽ ഏറ്റവും തീക്ഷ്ണമായ ഘട്ടമാണ് 'ജംറത്ത് അൽ ഖൈത്'. 'സമൂം'എന്നറിയപ്പെടുന്ന ഉഷ്ണക്കാറ്റും കടുത്ത വരൾച്ചയുമാണ് ഈ കാലയളവിന്റെ പ്രധാന പ്രത്യേകത.

തീരപ്രദേശങ്ങളിൽ താപനില സാധാരണയായി 41 ഡിഗ്രി സെൽഷ്യസ് മുതൽ 43 ഡിഗ്രി വരെയും ഉൾനാടൻ മരുഭൂമികളിൽ 45 മുതൽ 46 ഡിഗ്രി വരെയും അനുഭവപ്പെടും.എന്നാൽ ഉഷ്ണതരംഗങ്ങൾ ഉണ്ടാകുമ്പോൾ ചില ഉൾനാടൻ പ്രദേശങ്ങളിൽ താപനില 50 ഡിഗ്രി സെൽഷ്യസിനു മുകളിൽ എത്താറുണ്ട്. വെയിലത്തു പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങളും ലോഹനിർമിത വസ്തുക്കളും 70 ഡിഗ്രി സെൽഷ്യസ് വരെ ചൂടാകാൻ സാധ്യതയുണ്ട്.ജംറത്ത് അൽ ഖൈത് കാലഘട്ടത്ത് പുറത്തിറങ്ങുമ്പോൾ ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ മറക്കരുത് എന്ന് അധികൃതർ ഓർമിപ്പിച്ചു.