വേനൽചൂട് ശക്തം; വാഹനങ്ങളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

  1. Home
  2. International

വേനൽചൂട് ശക്തം; വാഹനങ്ങളിൽ തീപിടിക്കാൻ സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് മുന്നറിയിപ്പ്

oman heat


രാജ്യത്ത് കടുത്ത വേനൽച്ചൂട് തുടരുന്ന സാഹചര്യത്തിൽ വാഹനത്തിനുള്ളിൽ തീപിടിത്ത സാധ്യതയുള്ള വസ്തുക്കൾ സൂക്ഷിക്കരുതെന്ന് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി അബുദാബി പൊലീസ് .വാഹന സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നിർദേശം.ആഭ്യന്തര മന്ത്രാലയത്തിന്റെ 'അപകടരഹിത വേനൽക്കാലം' പൊലീസിന്റെ 'സുരക്ഷിത വേനൽക്കാലം' എന്നീ ബോധവൽക്കരണ കാമ്പയിനുകളുടെ ഭാഗമായാണ് നിർദേശം.

സാനിറ്റൈസർ, പെർഫ്യൂം, എയറോസോൾ കാനുകൾ, ബാറ്ററികൾ, പവർ ബാങ്കുകൾ, ഗ്യാസ് സിലിണ്ടറുകൾ, ലൈറ്ററുകൾ തുടങ്ങിയ വസ്തുക്കൾ വാഹനങ്ങളിൽ വയ്ക്കുന്നത് അത്യന്തം അപകടകരമാണെന്ന് പൊലീസ് വ്യക്തമാക്കി. ഉയർന്ന താപനിലയിൽ ഇവ പൊട്ടിത്തെറിക്കുകയോ തീപിടിക്കുകയോ ചെയ്യാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.

വാഹനങ്ങളിൽ ഇന്ധനം, ഓയിലുകൾ, പ്ലാസ്റ്റിക്, റബർ അടങ്ങിയ ഉൾഭാഗം ഉള്ള വസ്തുക്കൾ ഉള്ളതിനാൽ പെട്ടെന്ന് തീ പിടിക്കാനുള്ള സാധ്യത ഏറെയാണ്. അതിനാൽ മുൻകരുതലുകൾ അത്യാവശ്യമാണെന്നും അധികൃതർ ചൂണ്ടിക്കാട്ടി.വേനൽക്കാലത്ത് സുരക്ഷാ മുൻകരുതലുകൾ പാലിക്കുന്നത് അത്യാവശ്യമാണെന്നും ഡ്രൈവർമാർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും പൊലീസ് അഭ്യർഥിച്ചു.സുരക്ഷാ മുൻകരുതലുകൾ പാലിക്കാത്തതാണ് പല വാഹന തീപിടിത്തങ്ങൾക്കും കാരണമെന്നും പൊലീസ് വ്യക്തമാക്കി.