ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; ഇന്ത്യൻ സ്കൂളുകളിൽ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ അധ്യയനം

  1. Home
  2. International

ഒമാനിൽ വേനൽച്ചൂട് കനക്കുന്നു; ഇന്ത്യൻ സ്കൂളുകളിൽ കെ.ജി മുതൽ രണ്ടാം ക്ലാസ് വരെ ഓൺലൈൻ അധ്യയനം

oman indian schools


ഒമാനിൽ അനുഭവപ്പെടുന്ന തീവ്രമായ ചൂട് കണക്കിലെടുത്ത് സുൽത്താനേറ്റിലെ ഇന്ത്യൻ സ്കൂളുകളിലെ കിന്റർഗാർട്ടൻ മുതൽ രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളുടെ പഠനം അടുത്ത ഒരാഴ്ചത്തേക്ക് ഓൺലൈൻ രീതിയിലേക്ക് മാറ്റി. ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ നിർദേശപ്രകാരം ആഗസ്റ്റ് 2 മുതൽ 6 വരെയാണ് ഈ താൽക്കാലിക ക്രമീകരണം. എന്നാൽ അധ്യാപകർ സ്കൂളുകളിലെത്തി ക്യാമ്പസിൽ വച്ച് തന്നെ ക്ലാസുകൾ നടത്തേണമെന്നാണ് ഉത്തരവ്.

രാജ്യത്തിന്റെ പലഭാഗങ്ങളിലും താപനില 45 ഡിഗ്രി സെൽഷ്യസിനും മുകളിൽ തുടരുന്ന സാഹചര്യത്തിലാണ് പിഞ്ചുകുട്ടികളുടെ ആരോഗ്യം കണക്കിലെടുത്ത് സ്കൂൾ മാനേജ്‌മെന്റ് ഈ തീരുമാനമെടുത്തത്. ഓഗസ്റ്റ് 6-ന് ശേഷം മറ്റു തടസ്സങ്ങളില്ലെങ്കിൽ കുട്ടികൾക്ക് സ്കൂളുകളിൽ നേരിട്ടെത്തിയുള്ള അധ്യയനം പുനരാരംഭിക്കും.