യു.എസിൽ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്; ഇന്ത്യക്കാരിയായ ജീവനക്കാരിക്ക് ദാരുണാന്ത്യം

  1. Home
  2. International

യു.എസിൽ സൂപ്പർമാർക്കറ്റിൽ വെടിവെപ്പ്; ഇന്ത്യക്കാരിയായ ജീവനക്കാരിക്ക് ദാരുണാന്ത്യം

us attack


അമേരിക്കയിൽ സൂപ്പർമാർക്കറ്റ് ജീവനക്കാരിയായ ഇന്ത്യൻ വംശജ വെടിയേറ്റ് കൊല്ലപ്പെട്ടു. വിർജീനിയയിലെ സൂപ്പർമാർക്കറ്റിൽ നടന്ന കവർച്ചാ ശ്രമത്തിനിടെയാണ് സംഭവം. ഗുജറാത്തിലെ മെഹ്സാന ജില്ലയിലെ ബിജാപുർ സ്വദേശിയായ മേഘ്നാബെൻ പട്ടേൽ (45) ആണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷമായി ഇവർ ഈ സൂപ്പർമാർക്കറ്റിൽ ജോലി ചെയ്തുവരികയായിരുന്നു.

സാധനങ്ങൾ വാങ്ങാനെന്ന വ്യാജേന കടയിൽ പ്രവേശിച്ച മുഖംമൂടി ധാരിയായ അക്രമി, കൗണ്ടറിന് മുന്നിൽ അല്പസമയം സംസാരിച്ചുനിന്ന ശേഷമാണ് ജാക്കറ്റിൽനിന്ന് തോക്കെടുത്ത് മേഘ്നാബെന്നിന് നേരെ വെടിയുതിർത്തത്. സംഭവത്തിന് പിന്നാലെ പോലീസ് അന്വേഷണം ഊർജ്ജിതമാക്കുകയും പ്രത്യേക സംഘത്തെ നിയോഗിക്കുകയും ചെയ്തിട്ടുണ്ട്.

സൂപ്പർമാർക്കറ്റിലെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അക്രമി കൗണ്ടറിനരികിലെത്തി സംസാരിക്കുന്നതും, പെട്ടെന്ന് തോക്കെടുത്ത് കൗണ്ടറിന് മുകളിൽ കയറി വെടിയുതിർക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. ഭർത്താവ് ഉപേന്ദ്രഭായ് പട്ടേൽ, മകൾ നക്ഷിബെൻ, മകൻ സ്മിത്ത് എന്നിവർക്കൊപ്പമാണ് മേഘ്നാബെൻ അമേരിക്കയിൽ താമസിച്ചിരുന്നത്.