അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു; ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

  1. Home
  2. International

അജ്മാനിൽ ടാക്സി നിരക്ക് കുറച്ചു; ജൂലൈ ഒന്നുമുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

taxi


യു.എ.ഇയിൽ ഇന്ധനവില കുറഞ്ഞതിന് പിന്നാലെ അജ്മാൻ എമിറേറ്റിൽ ടാക്സി നിരക്കുകൾ കുറച്ചു. എമിറേറ്റിലെ ഗതാഗത വകുപ്പായ അജ്മാൻ ട്രാൻസ്‌പോർട്ട് അതോറിറ്റിയാണ് നിരക്കുകൾ പുതുക്കി നിശ്ചയിച്ചുകൊണ്ടുള്ള പ്രഖ്യാപനം നടത്തിയത്.

പുതിയ നിരക്ക് പ്രകാരം 2026 ജൂലൈയിൽ ടാക്സി യാത്രയ്ക്ക് കിലോമീറ്ററിന് 1.90 ദിർഹമായിരിക്കും ഈടാക്കുക. കഴിഞ്ഞ ജൂൺ മാസത്തിൽ ഇത് കിലോമീറ്ററിന് 2.00 ദിർഹമായിരുന്നു. മുൻ മാസത്തെ അപേക്ഷിച്ച് കിലോമീറ്ററിന് 10 ഫിൽസിന്റെ കുറവാണ് വരുത്തിയിരിക്കുന്നത്. പുതുക്കിയ ടാക്സി നിരക്കുകൾ ജൂലൈ ഒന്നുമുതൽ എമിറേറ്റിൽ പ്രാബല്യത്തിൽ വന്നതായി അധികൃതർ വ്യക്തമാക്കി.