അജ്മാനിൽ ടാക്‌സി നിരക്ക് വർധിപ്പിച്ചു

യു.എ.ഇ ഇന്ധന വില കമ്മിറ്റി തിങ്കളാഴ്ച ജൂലൈ മാസത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ പ്രഖ്യാപിച്ചതിനെ തുടർന്ന് അജ്മാൻ ട്രാൻസ്പോർട്ട് എമിറേറ്റിലെ ടാക്‌സി നിരക്കുകൾ പുതുക്കി നിശ്ചയിച്ചു. അജ്മാനിൽ ജൂലൈ മാസത്തെ ടാക്‌സി നിരക്ക് കി.മീറ്ററിന് 1.76 ദിർഹമായി നിശ്ചയിച്ചു. ജൂണിൽ ഇത് 1.74 ദിർഹമായിരുന്നു. പുതിയ നിരക്കുകൾ ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.