സാങ്കേതിക തകരാർ; ലണ്ടൻ-ബംഗലുരൂ എയർ ഇന്ത്യ ബോയിങ് വിമാനം നിലത്തിറക്കി
ലണ്ടനിലെ ഹീത്ത്രൂ വിമാനത്താവളത്തിൽ നിന്ന് ബംഗലുരുവിലേക്ക് പുറപ്പെടാനിരുന്ന എയർ ഇന്ത്യ എ-വൺ 132 ബോയിങ് ഡ്രീംലൈൻ വിമാനത്തെ സാങ്കേതിക തകരാറിനെ തുടർന്ന് നിലത്തിറക്കി. വിമാനത്തിന്റെ ഇന്ധന സ്വിച്ചിൽ തകരാർ ഉണ്ടായതിനെ തുടർന്നാണ് നടപടി. വിമാന എഞ്ചിൻ സ്റ്റാർട്ട് ചെയ്തതിന് പിന്നാലെ പൈലറ്റാണ് ഇന്ധന തകരാർ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ഉടൻതന്നെ സുരക്ഷാനടപടിയുടെ ഭാഗമായി സർവീസ് റദ്ദാക്കാൻ എയർ ഇന്ത്യ തീരുമാനിക്കുകയായിരുന്നു.
എഞ്ചിൻ സ്റ്റാർട്ടപ്പ് സമയത്ത് 'കട്ട്ഓഫ്' സ്ഥാനത്തേക്ക് നീങ്ങിയതിനെ തുടർന്നായിരുന്നു നടപടി.സംഭവം ഏവിയേഷൻ റെഗുലേറ്ററായ ഡിജിസിഎയെ അറിയിച്ചെന്നും. ഡിജിസിഎയുടെ നിർദ്ദേശപ്രകാരം എയർ ഇന്ത്യ തങ്ങളുടെ എല്ലാ ബോയിംഗ് 787 വിമാനങ്ങളിലെയും ഇന്ധന നിയന്ത്രണ സ്വിച്ചുകൾ പരിശോധിച്ചുവെന്നും യാതൊരു പ്രശ്നവും കണ്ടെത്തിയില്ലെന്നും എയർ ഇന്ത്യയിൽ യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുൻഗണനയെന്ന് എയർ ഇന്ത്യ വക്താവ് അറിയിച്ചു
