ഒമാനിൽ താപനില 45 ഡിഗ്രി കടന്നു

  1. Home
  2. International

ഒമാനിൽ താപനില 45 ഡിഗ്രി കടന്നു

oman heat


ഒമാനിലെ വിവിധ ഗവർണറേറ്റുകളിൽ വേനൽച്ചൂട് ശക്തമാകുന്നു. സിവിൽ ഏവിയേഷൻ അതോറിറ്റി പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് ഏറ്റവും ഉയർന്ന താപനില ദിമാ വത്തായീനിൽ രേഖപ്പെടുത്തി - 45.2 ഡിഗ്രി സെൽഷ്യസ്.ബുധനാഴ്ച ഇതേ പ്രദേശത്ത് 43.5 ഡിഗ്രിയായിരുന്നു ഉയർന്ന താപനില. ഒരുദിവസത്തിനിടെ 1.7 ഡിഗ്രിയുടെ വർധനവാണ് രേഖപ്പെടുത്തിയത്.ഫഹൂദ് (44.9°C), ഷിനാസ് (44.6°C), സുഹാർ (44.5°C), റുസ്താഖ് (44.2°C), ബർക്ക (44°C) എന്നിവിടങ്ങളിലാണ് ഉയർന്ന താപനില രേഖപ്പെടുത്തിയ മറ്റ് പ്രധാന പ്രദേശങ്ങൾ.വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്നതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.