ഒമാനിൽ താപനില കുറയുന്നു; നാളെ മുതൽ തണുപ്പേറും

  1. Home
  2. International

ഒമാനിൽ താപനില കുറയുന്നു; നാളെ മുതൽ തണുപ്പേറും

oman


ഒമാനിൽ നാളെ മുതൽ താപനിലയിൽ വലിയ കുറവുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇതോടെ രാജ്യത്തെ മിക്ക ഗവർണറേറ്റുകളിലും തണുപ്പ് കടുക്കും. സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് വരും ദിവസങ്ങളിൽ പ്രതീക്ഷിക്കുന്നത്. മരുഭൂമി പ്രദേശങ്ങളിലും ഉൾനാടുകളിലുമായിരിക്കും തണുപ്പ് കൂടുതൽ അനുഭവപ്പെടുക.

അതിരാവിലെയും വൈകുന്നേരങ്ങളിലുമായിരിക്കും തണുപ്പ് ഏറ്റവും കൂടുതൽ അനുഭവപ്പെടുക. ജബൽ അഖ്ദറിലെ സൈഖിൽ ശനിയാഴ്ച പുലർച്ചയോടെ താപനില 2°C വരെ താഴാൻ സാധ്യതയുണ്ടെന്നാണ് പ്രവചനം. സോഹാറിലും ഇബ്രിയിലും കുറഞ്ഞ താപനില 10°C നും 14°C നും ഇടയിലായിരിക്കും. ഹൈമയിലും ഖസബിലും 11°C മുതൽ 14°C വരെയും, മസ്‌കത്തിൽ 17°C വരെയുമായിരിക്കും കുറഞ്ഞ താപനില രേഖപ്പെടുത്തുക. തണുപ്പ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നിർദ്ദേശിച്ചു.