ഇറാൻ ആക്രമണ പശ്ചാത്തലം: കുവൈത്ത് വിമാനത്താവളത്തിൽ താൽക്കാലിക നിയന്ത്രണം

  1. Home
  2. International

ഇറാൻ ആക്രമണ പശ്ചാത്തലം: കുവൈത്ത് വിമാനത്താവളത്തിൽ താൽക്കാലിക നിയന്ത്രണം

kuwait airways


പശ്ചിമേഷ്യയിലെ പുതിയ സുരക്ഷാ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. വിമാനങ്ങളുടെ ടേക്ക് ഓഫ്, ലാൻഡിംഗ് സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചതിനെ തുടർന്ന് ഭൂരിഭാഗം സർവീസുകളുടെയും സമയക്രമം പുനഃക്രമീകരിച്ചിട്ടുണ്ട്.

യാത്രക്കാർ തങ്ങളുടെ വിമാന സർവീസുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ വിവരങ്ങൾ അതത് എയർലൈനുകളുമായി ബന്ധപ്പെട്ട് മുൻകൂട്ടി പരിശോധിക്കണമെന്ന് കുവൈത്ത് എയർവേയ്സ് അഭ്യർത്ഥിച്ചു. ബുക്കിംഗിൽ രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറുകളിലേക്ക് കൃത്യമായ യാത്രാ അറിയിപ്പുകൾ എസ്.എം.എസ് വഴി ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, മേഖലയിലെ വ്യോമ സുരക്ഷ ശക്തമാക്കിയതായും മിസൈൽ, ഡ്രോൺ ഭീഷണികളെ പ്രതിരോധിക്കാൻ വ്യോമ പ്രതിരോധ സംവിധാനങ്ങൾ പൂർണ്ണ സജ്ജമാണെന്നും കുവൈത്ത് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കേൾക്കുന്ന സ്ഫോടന ശബ്ദങ്ങൾ മുൻകരുതൽ പ്രതിരോധ നടപടികളുടെ ഭാഗമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അടിയന്തര സാഹചര്യങ്ങൾ നേരിടാൻ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ അപകട മുന്നറിയിപ്പ് സൈറണുകൾ മുഴങ്ങിയിരുന്നു. പൗരന്മാരും പ്രവാസികളും ഔദ്യോഗിക സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.