ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

  1. Home
  2. International

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം തുടരാൻ തായ്‍ലൻഡ്

indian passport


 

ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പിൻവലിക്കാനുള്ള തീരുമാനത്തിൽനിന്ന് പിന്മാറി തായ്‍ലൻഡ്. ഇന്ത്യയിൽ നിന്നുള്ള സന്ദ‍ർ‌ശകർക്ക് 30 ദിവസത്തെ വിസരഹിത പ്രവേശനം അനുവദിക്കാൻ തായ്‍ലൻഡ് മന്ത്രിസഭാ യോ​ഗത്തിൻ്റെ തീരുമാനം. ഇന്ത്യൻ വിനോദസഞ്ചാരികളുടെ യാത്രാ രീതികൾക്ക് അനുസൃതമായി 30 ദിവസത്തെ വിസരഹിത പ്രവേശനം മന്ത്രിസഭാ യോ​ഗം അംഗീകരിച്ചതായി ടൂറിസം മന്ത്രി സുരസാക് പഞ്ചരോയൻവൊരാകുൽ അറിയിച്ചു. ഭാവിയിൽ ഈ നടപടി കാരണം എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടായാൽ, സർക്കാരിന് തീരുമാനം പുനഃപരിശോധിക്കാവുന്നതാണെന്നും മന്ത്രി പറഞ്ഞു.

നേരത്തെ ഇന്ത്യക്കാർക്ക് 60 ദിവസം വിസയില്ലാതെ തായ്‍ലൻഡിൽ തുടരാൻ അനുമതി ഉണ്ടായിരുന്നു. എന്നാൽ ഇക്കഴിഞ്ഞ മെയ് മാസമാണ് ഇന്ത്യ അടക്കം വിവിധ രാജ്യങ്ങളുടെ 60 ദിവസത്തെ വിസരഹിത പ്രവേശനം നിർത്തലാക്കാൻ തായ്‍ലൻഡ് മന്ത്രിസഭ നീക്കം നടത്തിയിരുന്നത്. ഇതേ തുട‍ർന്ന് ഇന്ത്യയിൽ നിന്നുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയിരുന്നു. ഇതോടെ ആണ് ഇന്ത്യക്കാർക്കുള്ള വിസരഹിത പ്രവേശനം പൂർണമായും നിർത്തലാക്കാതെ, 60 ദിവസത്തിൽനിന്ന് 30 ​ദിവസമായി പരിമിതപ്പെടുത്താൻ സ‍ർക്കാർ തീരുമാനിച്ചത്.