12-ാമത് സൗദി ചലച്ചിത്ര മേള സമാപിച്ചു; ‘ഹിജ്‌റ’ മികച്ച ഫീച്ചർ ഫിലിം

  1. Home
  2. International

12-ാമത് സൗദി ചലച്ചിത്ര മേള സമാപിച്ചു; ‘ഹിജ്‌റ’ മികച്ച ഫീച്ചർ ഫിലിം

saudi


സിനിമ അസോസിയേഷൻ സംഘടിപ്പിച്ച 12-ാമത് സൗദി ചലച്ചിത്ര മേളയ്ക്ക് കിങ് അബ്ദുൽ അസീസ് സെന്റർ ഫോർ വേൾഡ് കൾച്ചറിൽ (ഇത്റ) ഉജ്ജ്വല സമാപനം. ‘എല്ലാ കഥയും ഒരു യാത്രയാണ്’ എന്ന പ്രമേയത്തിൽ ഒരാഴ്ച നീണ്ടുനിന്ന മേളയിൽ 50 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്.

സൗദി ഫിലിം കമ്മീഷന്റെ പിന്തുണയോടെ നടന്ന ഫെസ്റ്റിവലിൽ കൊറിയൻ സിനിമകളെ പരിചയപ്പെടുത്തുന്ന പ്രത്യേക വിഭാഗവും ചലച്ചിത്ര സെമിനാറുകളും ശ്രദ്ധേയമായി. പ്രമുഖ ചലച്ചിത്ര പ്രവർത്തക ഹൈഫ അൽ മൻസൂറിനെ ചടങ്ങിൽ ആദരിച്ചു. അടുത്ത പതിപ്പിന്റെ ആർട്ടിസ്റ്റിക് ഡയറക്ടറായി അബ്ദുൽ മൊഹ്‌സെൻ അൽ ദബാനെ തിരഞ്ഞെടുത്തതായി ഫെസ്റ്റിവൽ ഡയറക്ടർ അഹമ്മദ് അൽ മുല്ല അറിയിച്ചു.

ഷഹാദ് അമീൻ സംവിധാനം ചെയ്ത ‘ഹിജ്‌റ’ മികച്ച ഫീച്ചർ ഫിലിമായി തിരഞ്ഞെടുക്കപ്പെട്ടു. മുഹമ്മദ് അൽ-ദരാജിയുടെ ‘എർകാല: ഗിൽഗമെഷ്സ് ഡ്രീം’ മികച്ച ജി.സി.സി ചിത്രത്തിനുള്ള പുരസ്കാരം നേടിയപ്പോൾ, ‘എ മാറ്റർ ഓഫ് ലൈഫ് ആൻഡ് ഡെത്ത്’ എന്ന ചിത്രത്തിലെ പ്രകടനത്തിന് സാറ തൈബ മികച്ച നടിയായി. ഇബ്രാഹിം അൽ ഗാംദിയുടെ ‘മജ്‌ഹൂൽ’ മികച്ച ഹ്രസ്വചിത്രമായും, സാദ് തുഹൈതയുടെ ‘ദബാബ് അൽ ബറൂദ്’ മികച്ച ഡോക്യുമെന്ററിയായും തിരഞ്ഞെടുക്കപ്പെട്ടു. സൽമാൻ യൂസഫിന്റെ ‘സീഡ്’ (ജിസിസി ഹ്രസ്വചിത്രം), ബദർ അൽ റിമിയുടെ ‘ഫരിഹ’ (ജിസിസി ഡോക്യുമെന്ററി) എന്നിവയാണ് മറ്റ് പ്രധാന പുരസ്കാരങ്ങൾ നേടിയത്.