കറി മസാലകളിലെ കെമിക്കലുകളുടെ അളവ്; വ്യക്തത വേണം, അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ

  1. Home
  2. International

കറി മസാലകളിലെ കെമിക്കലുകളുടെ അളവ്; വ്യക്തത വേണം, അന്താരാഷ്ട്ര സമിതിയോട് ഇന്ത്യ

curry powder chemical


കീടനാശിനി അംശം കണ്ടെത്തിയതിനെ തുടർന്ന് ഇന്ത്യൻ ബ്രാൻഡുകളുടെ വിൽപ്പന നിരോധന ഭീഷണിക്കിടെ  ഉൽപ്പന്നങ്ങളിലെ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിന് പരിധി നിശ്ചയിക്കാൻ സുഗന്ധവ്യഞ്ജനങ്ങൾ സംബന്ധിച്ച അന്താരാഷ്ട്ര സമിതിയോട് ആവശ്യപ്പെട്ട് ഇന്ത്യ. എഥിലീൻ ഓക്സൈഡിന്റെ സാന്നിധ്യം കാരണം ഇന്ത്യൻ കമ്പനികളായ എവറസ്റ്റ്, എംഡിഎച്ച് എന്നിവയുടെ ഉൽപ്പന്നങ്ങൾ പല രാജ്യങ്ങളും നിരോധിച്ചിരുന്നു. 

എഥിലീൻ ഓക്സൈഡ് സാധാരണയായി അണുനാശിനി, സുഗന്ധവ്യഞ്ജനങ്ങളിലെ സൂക്ഷ്മജീവികളുടെ മലിനീകരണം കുറയ്ക്കുന്നതിനുള്ള കീടനാശിനി എന്നിവയായാണ് ഉപയോഗിക്കുന്നത്. അതേ സമയം ഇതിന്റെ ഉപയോഗം അനുവദനീയമായ പരിധി കടന്നാൽ അർബുദത്തിന് വരെ കാരണമാകാം. സുഗന്ധവ്യഞ്ജനങ്ങളിൽ എഥിലീൻ ഓക്സൈഡിന്റെ ഉപയോഗത്തിന് വിവിധ രാജ്യങ്ങൾക്ക് വ്യത്യസ്ത പരിധികളുണ്ട്. അതിനാൽ, എഥിലീൻ ഓക്സൈഡ് പരിശോധനയ്ക്കുള്ള മാനദണ്ഡങ്ങൾ അന്തിമമാക്കാനും ഇന്ത്യ ആവശ്യമുന്നയിച്ചിട്ടുണ്ട്.