ബഹ്റൈനിൽ സൽമാൻ സിറ്റിക്കടുത്ത് കടലിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി
സൽമാൻ സിറ്റിയിലെ നുറാന തീരത്തിന് സമീപം കടലിൽ കാണാതായ രണ്ടുപേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. 41 കാരനായ ഈസ അഹമ്മദ് മുഹമ്മദ് ആണ് മരിച്ചത്. കോസ്റ്റ് ഗാർഡും പൊലീസിന്റെ വ്യോമസേനയും ചേർന്ന് നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെടുത്തത്. അപകടത്തിൽപ്പെട്ട് കടലിൽ കാണാതായ രണ്ടാമത്തെയാൾക്കായി പ്രദേശത്ത് തിരച്ചിൽ ഊർജ്ജിതമായി തുടരുകയാണെന്ന് അധികൃതർ വ്യക്തമാക്കി.
