15 മിനിറ്റിൽ ചാരമായ നഗരം; റോട്ടർഡാം ദുരന്തത്തിന് 86 വർഷങ്ങൾ
വെറും 15 മിനിറ്റിൽ ചാരമായി പോയ ഒരു നഗരത്തെ കുറിച്ച് കേട്ടിട്ടുണ്ടോ? പറഞ്ഞ് വരുന്നത് രണ്ടാം ലോകമഹായുദ്ധകാലത്ത് നാസി ജർമ്മനി നടത്തിയ റോട്ടർഡാം ബോംബാക്രമണത്തെ കുറിച്ചാണ്. 1940 മേയ് 14-നുണ്ടായ വ്യോമാക്രമണത്തിൽ 86-ാം വാർഷികം ആചരിച്ചിരിക്കുകയാണ്നെതർലൻഡ്സ്.
1940 മേയ് 14-ന് ഉച്ചയ്ക്ക് 1.27-നായിരുന്നു റോട്ടർഡാമിനെ തകർത്ത ആ ബോംബാക്രമണം ആരംഭിച്ചത്. വെറും 15 മിനിറ്റ് നീണ്ട അക്രമത്തിൽ നഗരം പൂർണമായും തകരുകയും എൺപതിനായിരത്തോളം പേർ ഭവനരഹിതരാകുകയും ചെയ്തു.
ആ ദുരന്തത്തിന്റ ഓർമ്മക്ക് പ്രശസ്ത ശിൽപി ഒസിപ് സാഡ്കിൻ നിർമിച്ച 'ദ ഡിസ്‌ട്രോയ്ഡ് സിറ്റി' എന്ന സ്മാരകം ബോംബാക്രമണത്തിൽ നഗരത്തിന്റെ 'ഹൃദയം' നഷ്ടപ്പെട്ടതിനെ പ്രതീകാത്മകമായി സൂചിപ്പിക്കുന്നു.നഗരത്തിന് ഏറ്റ ആഴത്തിലുള്ള മുറിവുകളുടെയും അതിജീവനത്തിന്റെയും അടയാളമായാണ് ഈ വെങ്കല ശിൽപം ഇന്ന് കരുതപ്പെടുന്നത്.
