ജനത്തിരക്ക് മുൻകൂട്ടി അറിയാം; മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് സിസ്റ്റം സജ്ജം

  1. Home
  2. International

ജനത്തിരക്ക് മുൻകൂട്ടി അറിയാം; മക്കയിൽ തിരക്ക് നിയന്ത്രിക്കാൻ സ്മാർട്ട് സിസ്റ്റം സജ്ജം

makkah


മക്കയിലെ മസ്ജിദുൽ ഹറാമിൽ തിരക്ക് നിയന്ത്രിക്കുന്നതിനായുള്ള അത്യാധുനിക സ്മാർട്ട് സംവിധാനം പൂർണ്ണ സജ്ജമായി. റമദാന് മുന്നോടിയായി സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി. സ്മാർട്ട് കൗണ്ടിങ് (Smart Counting) രീതിയിലൂടെ ഫീൽഡ് ടീമുകൾക്ക് തത്സമയ വിവരങ്ങൾ നൽകുന്ന രീതിയിലാണ് ഇതിന്റെ പ്രവർത്തനം. ഇതിലൂടെ ജനത്തിരക്ക് മുൻകൂട്ടി മനസ്സിലാക്കി തീർഥാടകർക്ക് കൃത്യമായ മാർഗ്ഗനിർദേശങ്ങൾ നൽകാൻ അധികൃതർക്ക് സാധിക്കും.

മസ്ജിദുൽ ഹറാമിനകത്തെ തിരക്ക് കൃത്യമായി വിശകലനം ചെയ്ത് തീർഥാടകരെ വിവിധ നിലകളിലേക്കും മുറ്റങ്ങളിലേക്കും ഇടനാഴികളിലേക്കും കൃത്യസമയത്ത് തിരിച്ചുവിടും. ഈ സ്മാർട്ട് ഇടപെടലിലൂടെ ഒരേ സ്ഥലത്ത് ആളുകൾ കൂട്ടംകൂടുന്നത് ഒഴിവാക്കാനും അപകടസാധ്യതകൾ കുറയ്ക്കാനും സാധിക്കും. ഇരു ഹറമുകളിലും എത്തുന്ന തീർഥാടകർക്ക് ഏറ്റവും മികച്ച സേവനവും സുരക്ഷിതത്വവും ഉറപ്പാക്കാൻ അത്യാധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഈ നീക്കം.

റമദാനിൽ അനുഭവപ്പെടാറുള്ള വൻ തിരക്ക് പരിഗണിച്ച് കൂടുതൽ തീർഥാടകരെ സ്വീകരിക്കാനുള്ള വിപുലമായ തയ്യാറെടുപ്പിലാണ് ഇരുഹറം കാര്യവിഭാഗം.