റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് റഷ്യൻ പൗരത്വം; വാഗ്ദാനവുമായി റഷ്യ

  1. Home
  2. International

റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബങ്ങൾക്ക് റഷ്യൻ പൗരത്വം; വാഗ്ദാനവുമായി റഷ്യ

rushya


റഷ്യൻ സൈന്യത്തിന്റെ ഭാഗമായി യുദ്ധമുഖത്ത് കൊല്ലപ്പെട്ട ഇന്ത്യക്കാരുടെ കുടുംബത്തിന് റഷ്യ പണവും പൗരത്വവും വാഗ്ദാനം ചെയ്‌തെന്ന് റിപ്പോർട്ട്. 1.3 കോടി രൂപയും പൗരത്വവും കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവുമാണ് റഷ്യൻ സർക്കാർ വാഗ്ദാനം ചെയ്തതെന്നാണ് വിവരം.

കൊല്ലപ്പെട്ടവരുടെ മൃതദേഹം ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കളോടാണ് റഷ്യൻ അധികൃതർ വാഗ്ദാനം മുന്നോട്ടുവെച്ചത്. യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ സൈന്യത്തിന്റെ ഭാഗമായി പ്രവർത്തിച്ച ഇന്ത്യക്കാരെ ഉടൻ വിട്ടയക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആവശ്യം റഷ്യ അംഗീകരിച്ചതിന് പിന്നാലെയാണ് വാഗ്‌ദാനം.