ബൗഷറിലെ പ്രശസ്തമായ ‘മസ്കത്ത്’ ഇലുമിനേറ്റഡ് സൈൻ ബോർഡ് താൽക്കാലികമായി അണച്ചിടും

  1. Home
  2. International

ബൗഷറിലെ പ്രശസ്തമായ ‘മസ്കത്ത്’ ഇലുമിനേറ്റഡ് സൈൻ ബോർഡ് താൽക്കാലികമായി അണച്ചിടും

muscat


ബൗഷറിലെ ജബൽ സ്ട്രീറ്റിൽ സ്ഥിതി ചെയ്യുന്ന പ്രശസ്തമായ ‘മസ്കത്ത്’ ഇലുമിനേറ്റഡ് സൈൻ ബോർഡിന്റെ ലൈറ്റുകൾ താൽക്കാലികമായി അണയ്ക്കുന്നതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു. പതിവ് അറ്റകുറ്റപ്പണികൾ സുഗമമാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.

ഈ പ്രമുഖ ലാൻഡ്മാർക്ക് മികച്ച രീതിയിൽ പരിപാലിക്കുന്നതിനുള്ള അറ്റകുറ്റപ്പണികൾ പൂർത്തിയാകുന്നതുവരെ മാത്രമായിരിക്കും ലൈറ്റുകൾ അണയ്ക്കുകയെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി. പണികൾ പൂർത്തിയാകുന്ന മുറയ്ക്ക് സൈൻ ബോർഡ് പൂർവ്വസ്ഥിതിയിൽ പ്രകാശിക്കുമെന്നും അധികൃതർ അറിയിച്ചു.