മേയിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി, 49.1°C

  1. Home
  2. International

മേയിൽ ഒമാനിലെ ഏറ്റവും ഉയർന്ന താപനില ബർകയിൽ രേഖപ്പെടുത്തി, 49.1°C

heat


ഒമാനിൽ കഴിഞ്ഞ മെയ് മാസത്തിൽ കടുത്ത വേനൽച്ചൂട് അനുഭവപ്പെട്ടതായി സിവിൽ ഏവിയേഷൻ അതോറിറ്റിയുടെ (CAA) റിപ്പോർട്ട്. മെയ് മാസത്തിൽ സുൽത്താനേറ്റിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തിയത് ബർകയിലാണ്. 49.1°C ചൂടാണ് ഇവിടെ അനുഭവപ്പെട്ടതെന്ന് സിഎഎ പുറത്തുവിട്ട പ്രതിമാസ കാലാവസ്ഥാ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു.

ബർകയ്ക്ക് തൊട്ടുപിന്നാലെ സുവൈഖിൽ 48.8°C താപനില രേഖപ്പെടുത്തി. സഹം (48.6°C), അൽ ഖാബൂറ (48.5°C), വാദി അൽ മആവിൽ (48°C) എന്നിവിടങ്ങളിലും കഴിഞ്ഞ മാസം കടുത്ത ചൂടാണ് അനുഭവപ്പെട്ടത്. വരും ദിവസങ്ങളിലും ഒമാന്റെ വിവിധ ഭാഗങ്ങളിൽ സമാനമായ രീതിയിൽ ചൂട് തുടരുമെന്നാണ് സൂചന.

അതേസമയം, ഇതേ കാലയളവിൽ രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തിയത് ഒമാനിലെ ഏറ്റവും ഉയർന്ന കൊടുമുടിയായ ജബൽ ഷംസിലാണ്. 10.4°C ആയിരുന്നു ഇവിടുത്തെ താപനില. സൈഖ് (15.8°C), ജബൽ ഹാരിം (16°C), അൽ സിനീന (18.4°C), യൻഖുൽ (19.5°C) എന്നിവിടങ്ങളിലും താരതമ്യേന കുറഞ്ഞ താപനിലയാണ് മെയ് മാസത്തിൽ അനുഭവപ്പെട്ടത്. അൽ വാഫി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 2019 ജനുവരിയിൽ പ്രവർത്തനം ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന രണ്ടാമത്തെ താപനിലയാണ് കഴിഞ്ഞ മെയ് മാസത്തിൽ രേഖപ്പെടുത്തിയത്; 47.9°C ആയിരുന്നു ഇത്. ഈ സ്റ്റേഷനിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ വെച്ച് ഏറ്റവും ഉയർന്ന താപനില 2025 മെയ് മാസത്തിലായിരുന്നു (48°C).