ഖത്തറിലെ ഇന്ത്യൻ എംബസി വെള്ളി, ശനി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കും; ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു

  1. Home
  2. International

ഖത്തറിലെ ഇന്ത്യൻ എംബസി വെള്ളി, ശനി ദിവസങ്ങളിൽ തുറന്നുപ്രവർത്തിക്കും; ഹെൽപ്പ്‌ലൈൻ നമ്പറുകൾ പുറത്തുവിട്ടു

qatar indian embassy


മേഖലയിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ഖത്തറിലെ ഇന്ത്യൻ എംബസി വരും ദിവസങ്ങളിൽ പൂർണ്ണമായി തുറന്നുപ്രവർത്തിക്കും. പാസ്‌പോർട്ട് ഉൾപ്പെടെയുള്ള അടിയന്തര കോൺസുലാർ സേവനങ്ങൾ തടസ്സമില്ലാതെ ലഭ്യമാക്കുന്നതിനായി വെള്ളി, ശനി ദിവസങ്ങളിൽ എംബസി പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചു.

യാത്രക്കാർക്കും പ്രവാസികൾക്കും ആവശ്യമായ അന്വേഷണങ്ങൾക്കും കൂടുതൽ വിവരങ്ങൾക്കുമായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ്പ്‌ലൈൻ നമ്പറുകളും എംബസി സജ്ജമാക്കിയിട്ടുണ്ട്. +974 55647502, +974 55362508 എന്നീ നമ്പറുകളിലോ cons.doha@mea.gov.in എന്ന ഇമെയിൽ വിലാസം വഴിയോ സഹായങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്. വ്യോമപാത അടച്ചതും വിമാന സർവീസുകൾ മുടങ്ങിയതും മൂലമുള്ള ആശങ്കകൾക്കിടയിലാണ് പ്രവാസികൾക്ക് ആശ്വാസമായി എംബസിയുടെ ഈ തീരുമാനം.