സമുദ്രമേഖല പൂർണ്ണ സുരക്ഷിതം; ഖത്തർ തീരത്തെ എണ്ണമലിനീകരണ വാർത്തകൾ തള്ളി മന്ത്രാലയം

  1. Home
  2. International

സമുദ്രമേഖല പൂർണ്ണ സുരക്ഷിതം; ഖത്തർ തീരത്തെ എണ്ണമലിനീകരണ വാർത്തകൾ തള്ളി മന്ത്രാലയം

qatar


ഖത്തർ തീരത്ത് എണ്ണമലിനീകരണം ഉണ്ടായെന്ന തരത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വാർത്തകൾ പൂർണ്ണമായും വ്യാജമാണെന്ന് പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വ്യക്തമാക്കി. ഇത്തരം വാർത്തകൾ തികച്ചും അടിസ്ഥാനരഹിതമാണെന്നും സമുദ്രമേഖല സുരക്ഷിതമാണെന്നും യാതൊരുവിധ ആശങ്കകൾക്കും വകയില്ലെന്നും അധികൃതർ അറിയിച്ചു.

രാജ്യത്തിന്റെ സമുദ്ര മേഖലയിലെയും തീരദേശത്തെയും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കുന്നതിനായി മറ്റ് സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് മന്ത്രാലയം ശക്തമായ നിരീക്ഷണവും ഫീൽഡ് പരിശോധനകളും തുടരുന്നുണ്ട്. നിലവിലെ സാഹചര്യങ്ങൾ വളരെ സൂക്ഷ്മമായി തന്നെ വിലയിരുത്തുന്നുണ്ട്.

അതിനാൽ സോഷ്യൽ മീഡിയയിലൂടെ ഇത്തരം തെറ്റായ വിവരങ്ങൾ ആരും പ്രചരിപ്പിക്കരുതെന്നും, കൃത്യമായ വിവരങ്ങൾക്കായി പൊതുജനങ്ങൾ ഔദ്യോഗിക സ്രോതസ്സുകളെ മാത്രം ആശ്രയിക്കണമെന്നും മന്ത്രാലയം പുറത്തിറക്കിയ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ കർശന നിർദേശം നൽകി.