'ഓർമ കേരളോത്സവം' ഔദ്യോഗിക പോസ്റ്റർ പ്രകാശനം ചെയ്തു
ദുബായിൽ ഡിസംബർ 1, 2 തീയതികളിൽ നടക്കുന്ന 'ഓർമ കേരളോത്സവ'ത്തിന്റെ ഔദ്യോഗിക പോസ്റ്റർ മാവേലിക്കര എംഎൽഎ എം. എസ്. അരുൺകുമാർ പ്രകാശനം ചെയ്തു. പ്രവാസികളെയും നാടിനെയും സാംസ്കാരികമായി കൂട്ടിയിണക്കുന്നതിനും പ്രവാസികളുടെ കലാ-സർഗാത്മക കഴിവുകൾ പ്രകടിപ്പിക്കുന്നതിനുമാണ് കേരളോത്സവം സംഘടിപ്പിക്കുന്നത്.ദുബായിലെ അമിറ്റി സ്‌കൂൾ ഗ്രൗണ്ടിലാണ് പരിപാടി നടക്കുന്നത്. കലാപരിപാടികൾക്ക് പുറമെ പ്രമുഖ സംഗീത സംഘങ്ങളുടെ സംഗീതനിശ, വിവിധ നാടൻ ഭക്ഷണവിഭവങ്ങളുടെ സ്റ്റാളുകൾ തുടങ്ങിയ വിപുലമായ പരിപാടികളും ഒരുക്കിയിട്ടുണ്ട്.യുഎഇയിലെ ഏറ്റവും വലിയ ജനകീയ ഉത്സവമായി കേരളോത്സവത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് സംഘാടകസമിതി അറിയിച്ചു.
