അബ്ദുൽ റഹീമിൻറെ മോചനം; റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

  1. Home
  2. International

അബ്ദുൽ റഹീമിൻറെ മോചനം; റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം

abdul raheem


സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി റിയാദ് ഗവർണർക്ക് ദയാ ഹർജി നൽകാൻ നീക്കം. 20 വർഷത്തെ ജയിൽ ശിക്ഷയിൽ 19 വർഷം പൂർത്തിയാക്കിയ സാഹചര്യവും ജയിലിലെ നല്ല നടപ്പും പരിഗണിച്ച് മോചിപ്പിക്കണം എന്നാണ് ആവശ്യപ്പെടുക. റിയാദ് ഗവർണർക്കാണ് ദയാ ഹർജി സമർപ്പിക്കുക.

മെയ് 26നായിരുന്നു റഹീമിന് 20 വർഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസിൽ അപ്പീൽ നൽകേണ്ടതില്ലെന്ന് അബ്ദുറഹീം ഇന്ത്യൻ എംബസിയേയും അഭിഭാഷകരെയും അറിയിച്ചിരുന്നു. അപ്പീൽ നൽകിയാൽ കേസിന്റെ ദൈർഘ്യം കൂടുകയും ജയിൽ മോചനം നീളാനും സാധ്യതയുണ്ട്. ഇത് പരിഗണിച്ചാണ് ദയാ ഹർജി നൽകുന്നത്. ആവശ്യമായ തടർ നീക്കങ്ങൾ വേഗം നടത്തുമെന്ന് റിയാദ് നിയമ സഹായ സമിതി അറിയിച്ചു.