പൊതുജന സംതൃപ്തിയിൽ ലോകത്ത് യു.എ.ഇ. മുന്നിൽ
പൊതുജന സംതൃപ്തിയിൽ യു.എ.ഇ. ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. ദുബായിൽ നടക്കുന്ന ലോക സർക്കാർ ഉച്ചകോടിയിൽ ആഗോള സർവേ ഏജൻസിയായ ഗാലപ്പ് ആണ് പുതിയ റിപ്പോർട്ട് പുറത്തുവിട്ടത്. കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളാണ് യു.എ.ഇക്ക് തൊട്ടു പിന്നിലായുള്ളത് . 107 രാജ്യങ്ങളിൽ നിന്നുള്ള മുതിർന്ന പൗരന്മാർക്കിടയിൽ നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലാണ് റിപ്പോർട്ട് തയ്യാറാക്കിയത് യു.എ.ഇയിലെ ജനങ്ങളിൽ ഏകദേശം മൂന്നിലൊന്ന് പേർ സാമ്പത്തികാവസ്ഥ, ജോലി, സർക്കാർ പ്രവർത്തനം, സുരക്ഷ എന്നിവയിൽ പൂർണ സംതൃപ്തരാണെന്ന് സർവേ പറയുന്നു.ഭാവി തലമുറ തങ്ങളേക്കാൾ മികച്ച രീതിയിൽ ജീവിക്കുമെന്നും യു.എ.ഇയിലെ 63 ശതമാനം ആളുകളും വിശ്വസിക്കുന്നുണ്ട്. ഇത് ആഗോള ശരാശരിയായ 32 ശതമാനത്തിന്റെ ഇരട്ടിയോളമാണ്.യു.എ.ഇയിലെ പൗരന്മാരെ കൂടാതെ രാജ്യത്ത് താമസിക്കുന്ന വിദേശികളും ഒരു പോലെ സംപ്തൃപ്തരാണെന്നാണ് സർവേ ഫലം. എഡൽമാൻ ട്രസ്റ്റ് ബാരോമീറ്റർ 2026 റിപ്പോർട്ട് പ്രകാരം ഭരണകൂടത്തിലുള്ള വിശ്വാസത്തിലും യുഎഇ ആഗോളതലത്തിൽ ഒന്നാമതാണ്.
