യുഎസ് സർക്കാർ വെബ്സൈറ്റിൽ ചൈനീസ് എഐ മോഡൽ ഉപയോഗിച്ചത് വിവാദമാകുന്നു

  1. Home
  2. International

യുഎസ് സർക്കാർ വെബ്സൈറ്റിൽ ചൈനീസ് എഐ മോഡൽ ഉപയോഗിച്ചത് വിവാദമാകുന്നു

qwen


യു.എസ്. സർക്കാരിന്റെ നിയമനിർമാണ നിർദേശങ്ങൾ പ്രസിദ്ധീകരിക്കുന്ന ഔദ്യോഗിക വെബ്സൈറ്റായ 'ഫെഡറൽ രജിസ്റ്ററിൽ' ചൈനീസ് എഐ മോഡൽ ഉപയോഗിച്ചത് വിവാദമായി. ചൈനീസ് കമ്പനിയായ ആലിബാബയുടെ 'ക്വെൻ' (Qwen) എന്ന എഐ മോഡലാണ് നാഷണൽ ആർക്കൈവ്സ് നടത്തുന്ന ഈ വെബ്സൈറ്റിൽ സെർച്ച് ടൂളായി വിന്യസിച്ചിരുന്നത്.

പൊതുജനങ്ങൾ സമർപ്പിച്ച അഭിപ്രായങ്ങൾ പരിശോധിക്കാൻ ഉപയോഗിച്ചിരുന്ന ഈ സൗകര്യം, സോഷ്യൽ മീഡിയയിൽ വിവരങ്ങൾ പ്രചരിച്ചതിനെ തുടർന്ന് നീക്കം ചെയ്തു. അമേരിക്കൻ എഐ കമ്പനിയായ ആന്ത്രോപിക്കിന്റെ സാങ്കേതികവിദ്യ ആലിബാബ മോഷ്ടിച്ചുവെന്ന് കഴിഞ്ഞയാഴ്ച എഫ്.ബി.ഐ ആരോപിച്ചതിന് പിന്നാലെയാണ് സർക്കാർ ഏജൻസിയുടെ ഈ നടപടി.

ആലിബാബയുടെ ക്വെൻ ഒരു ഓപ്പൺ-വെയ്റ്റ് മോഡലായതിനാൽ കുറഞ്ഞ ചെലവിൽ ഉപയോഗിക്കാൻ സാധിക്കുമെങ്കിലും, ചൈനീസ് എഐ സാങ്കേതികവിദ്യകളോട് കടുത്ത എതിർപ്പ് പ്രകടിപ്പിക്കുന്ന യു.എസ് സർക്കാരിന്റെ തന്നെ ഭാഗത്തുനിന്നുണ്ടായ ഈ നീക്കം വലിയ വൈരുധ്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നു. ചൈനീസ് എഐ ടൂളുകൾ ഉണ്ടാക്കുന്ന ദേശീയസുരക്ഷാ ഭീഷണികളെക്കുറിച്ച് യു.എസ്. ജനപ്രതിനിധിസഭ അന്വേഷണം നടത്തിവരികയാണ്.