യുവതിക്ക് രണ്ട് ഗർഭപാത്രം; രണ്ടിലും കുട്ടികൾ, അദ്ഭുതമെന്ന് ഡോക്ടർമാർ

  1. Home
  2. International

യുവതിക്ക് രണ്ട് ഗർഭപാത്രം; രണ്ടിലും കുട്ടികൾ, അദ്ഭുതമെന്ന് ഡോക്ടർമാർ

kelsiya


അപൂർവങ്ങളിൽ അപൂർവമായ അമേരിക്കയിലെ അലബാമ സ്വദേശിനിയായ കെൽസി ഹാച്ചറുടെ അവസ്ഥയാണ് ശാസ്ത്രലോകം പഠനവിധേയമാക്കുന്നത്.  32കാരിയായ കെൽസി ഇപ്പോൾ ഗർഭിണിയാണ്. കാലേബ് ആണ് കെൽസിയുടെ ഭർത്താവ്.  കെൽസി-കാലേബ് ദന്പതികൾക്കു മൂന്ന് (7, 4, 2 വയസുള്ള ) കുട്ടികളാണ് ഉള്ളത്.

ഗർഭിണിയായി എട്ട് ആഴ്ചയെത്തിയപ്പോൾ  ഗൈനക്കോളജി ഡോക്ടറുടെ നിർദേശമനുസരിച്ച് കെൽസി അൾട്രാസൗണ്ട് സ്കാൻ ചെയ്തു. സ്കാനിംഗ് റിപ്പോർട്ട് കണ്ട ഡോക്ടർ ആദ്യം ഞെട്ടി. ഡോക്ടറുടെ മുഖത്തെ ഞെട്ടൽ കണ്ട് ദന്പതികളും ഞെട്ടി. കെൽസിക്ക് രണ്ടു ഗർഭപാത്രമുണ്ടെന്നും രണ്ടിലും ഗർഭമുണ്ടെന്നും സ്കാനിംഗ് റിപ്പോർട്ടിൽ പറയുന്നു. ഇതുകേട്ട കെൽസിയും ഞെട്ടിത്തരിച്ചു. തന്‍റെ മൂന്നു പ്രസവത്തിലും സംഭവിക്കാത്ത കാര്യമോർത്ത് കെൽസിക്കും വേവലാതിയായി. 

എന്താണ് യൂട്രിൻ‌ ഡിഡെൽഫിസ്

രണ്ട് ഗർഭാശയവും രണ്ട് സെർവിക്സും ഉള്ള ഒരു സ്ത്രീ ജനിക്കുന്ന അവസ്ഥയാണ് യൂട്രിൻ‌ ഡിഡെൽഫിസ് (Uterine didelphys). ഈ അപൂർവ അവസ്ഥയിലാണ് കെൽസി ജനിച്ചത്.  ഓരോ ഗർഭപാത്രത്തിലും ഒരേസമയം ഗർഭിണിയാകാനുള്ള സാധ്യത "ഒരു ദശലക്ഷത്തിൽ ഒന്ന്' ആയി കണക്കാക്കപ്പെടുന്നുവെന്ന് ബർമിംഗ്ഹാം, അലബാമ സർവകലാശാലയിലെ ഗവേഷകർ പറയുന്നു. ഒരുപക്ഷേ "ആയിരം സ്ത്രീകളിൽ മൂന്നു പേർക്ക്' മാത്രമേ ഇരട്ട സെർവിക്സ്, ഇരട്ട ഗർഭപാത്രം കാണാനാകൂ.

17 വയസു മുതൽ കെൽസിക്ക് അവളുടെ അവസ്ഥയെക്കുറിച്ച് അറിയാമായിരുന്നു. അതേസമയം, അവളുടെ മുന്പു നടന്ന മൂന്നു പ്രസവങ്ങളിലും തകരാറുകൾ ഉണ്ടായിരുന്നില്ല. സുഗമമായ പ്രസവമായിരുന്നു കെൽസിയുടേത്. 


ക്രിസ്മസ് ദിനം കാത്ത് ദന്പതികൾ

ക്രിസ്മസ് ദിനത്തിൽ കെൽസി പ്രസവിക്കും. ഇരട്ടക്കുട്ടികളെ സ്വീകരിക്കാൻ തയാറെടുക്കുകയാണ് ആ കുടുംബം. ഗർഭാശയ ഡിഡെൽഫിസ് മൂലമുള്ള ഗർഭധാരണത്തിന് ഉയർന്ന അപകടസാധ്യത ഉണ്ടായിരുന്നിട്ടും ഇതുവരെ കെൽസിയുടെ ആരോഗ്യാവസ്ഥയ്ക്കു പ്രശ്നങ്ങളൊന്നും ഉണ്ടായിട്ടില്ല. വിദഗ്ധ ഡോക്ടർമാരുടെ ഒരു പാനൽ കെൽസിയുടെ ചികിത്സയ്ക്കായി തയാറായിട്ടുണ്ട്.  പ്രസവത്തിനു  മുമ്പുള്ള വിവിധ ഘട്ടങ്ങളെ അതിജീവിക്കാൻ തയാറെടുക്കുകയും ചെയ്യുന്നു.

വ്യത്യസ്ത ഗർഭാശയത്തിലുള്ള ഇരട്ടകളുടെ സവിശേഷ സാഹചര്യത്തെ വിവരിക്കാൻ മെഡിക്കൽ സമൂഹത്തിന് ഒരു പദമില്ലെന്ന് ചൂണ്ടിക്കാട്ടുന്നു കെൽസിയുടെ ഗൈനക്കോളജിസ്റ്റ്. വൈദ്യശാസ്ത്രപരമായി അവരെ ഇപ്പോഴും ഇരട്ടകൾ എന്നാണ് വിളിക്കുന്നതെന്ന് അവർ സ്ഥിരീകരിച്ചു. ആസന്നമായ പ്രസവത്തിനായുള്ള നിരീക്ഷണ പ്രക്രിയയുടെ രൂപരേഖ തയാറാക്കിയിട്ടുണ്ട്. ഓരോ ഗർഭാശയവും സ്വതന്ത്രമായി ചുരുങ്ങാൻ സാധ്യതയുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. ഒരേസമയം സങ്കോചങ്ങളോ വ്യത്യസ്ത പാറ്റേണുകളോ സംഭവിക്കുന്നുണ്ടോ എന്ന് നിർണയിക്കാൻ സൂക്ഷ്മമായ നിരീക്ഷണം ആവശ്യമാണ്.