2026-നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

  1. Home
  2. International

2026-നെ വരവേറ്റ് ലോകം; കിരിബാത്തിയിൽ പുതുവർഷം പിറന്നു

2026


ലോകം പുതുവർഷത്തിലേക്ക് (2026) കാലുകുത്തി. പസഫിക് ദ്വീപുരാഷ്ട്രമായ കിരിബാത്തിയിലാണ് ഇത്തവണയും ആദ്യം പുതുവർഷം പിറന്നത്. അന്താരാഷ്ട്ര തീയതി രേഖയോട് (International Date Line) ഏറ്റവും ചേർന്നുനിൽക്കുന്ന രാജ്യമായതിനാലാണ് കിരിബാത്തിയിൽ ആദ്യം ജനുവരി ഒന്ന് പിറക്കുന്നത്. ഇന്ത്യൻ സമയം ഇന്ന് ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു ഇവിടെ ആഘോഷങ്ങൾ തുടങ്ങിയത്.

കിരിബാത്തിയിലെ ക്രിസ്മസ് ഐലൻഡിലാണ് (Kiritimati) ലോകത്ത് ആദ്യമായി 2026 പിറന്നത്. തൊട്ടുപിന്നാലെ പസഫിക് രാജ്യങ്ങളായ സമോവയിലും ടോംഗയിലും പുതുവർഷമെത്തി. വരും മണിക്കൂറുകളിൽ ന്യൂസീലൻഡ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലേക്ക് ആഘോഷങ്ങൾ വ്യാപിക്കും. ഓസ്‌ട്രേലിയയിലെ സിഡ്‌നി ഹാർബറിൽ നടക്കുന്ന വിപുലമായ വെടിക്കെട്ടുകൾ കാണാൻ ലക്ഷക്കണക്കിന് ആളുകളാണ് തടിച്ചുകൂടിയിരിക്കുന്നത്.

ജപ്പാൻ, ചൈന തുടങ്ങിയ ഏഷ്യൻ രാജ്യങ്ങൾ പിന്നിട്ട് അർധരാത്രിയോടെ പുതുവർഷം ഇന്ത്യയിലെത്തും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ആഘോഷങ്ങൾ അരങ്ങേറുമ്പോൾ, ആൾത്താമസമില്ലാത്ത അമേരിക്കൻ ദ്വീപായ ബേക്കർ ഐലൻഡിലാകും ഏറ്റവും ഒടുവിൽ പുതുവർഷം എത്തുക.