​കു​വൈത്തിൽ ഇത്തവണ ഈദ് ഗാഹുകൾ ഇല്ല; ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്

  1. Home
  2. International

​കു​വൈത്തിൽ ഇത്തവണ ഈദ് ഗാഹുകൾ ഇല്ല; ബലിപെരുന്നാൾ നമസ്കാരം രാവിലെ 5:05 ന്

eid


കുവൈത്തിൽ ഇത്തവണ ബലിപെരുന്നാൾ നമസ്കാരത്തിനായി ഈദ് ഗാഹുകൾ ഉണ്ടായിരിക്കില്ലെന്ന് ഇസ്ലാമിക കാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. ഇതിന് പകരം ജുമുഅ നടക്കുന്ന രാജ്യത്തെ എല്ലാ പ്രധാന പള്ളികളിലും രാവിലെ 5:05-ന് പെരുന്നാൾ നമസ്കാരം നടക്കും. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ അടങ്ങിയ സർക്കുലർ എല്ലാ പള്ളികളിലെയും അഡ്മിനിസ്ട്രേഷൻ ഡയറക്ടർമാർക്ക് മന്ത്രാലയം ഇതിനോടകം കൈമാറിയിട്ടുണ്ട്.

മേയ് ഇരുപത്തിയേഴിനാണ് കുവൈത്തിൽ ഇത്തവണ ബലിപെരുന്നാൾ ആഘോഷിക്കുന്നത്. പെരുന്നാൾ പ്രമാണിച്ച് രാജ്യത്ത് വിപുലമായ പൊതുഅവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അറഫാ ദിനമായ മേയ് ഇരുപത്തിയാറ് മുതൽ മുപ്പത്തിയൊന്ന് വരെ തുടർച്ചയായ ആറു ദിവസങ്ങളിലാണ് രാജ്യത്ത് അവധി ലഭിക്കുക. പെരുന്നാൾ അവധിക്ക് ശേഷം ജൂൺ ഒന്നിനായിരിക്കും സർക്കാർ ഓഫീസുകളും മറ്റ് സ്ഥാപനങ്ങളും സാധാരണ നിലയിൽ പ്രവർത്തിച്ചുതുടങ്ങുകയെന്നും അധികൃതർ വ്യക്തമാക്കി.