യു.എ.ഇയിൽ ഇത്തവണ ഈദ്ഗാഹുകളുണ്ടാകില്ല; പെരുന്നാൾ നമസ്‌കാരം പള്ളികൾക്കുള്ളിൽ മാത്രം
സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി യു.എ.ഇയിൽ ചെറിയ പെരുന്നാൾ നമസ്‌കാരം പള്ളികൾക്കുള്ളിൽ മാത്രമായി പരിമിതപ്പെടുത്തി. ഈദ്ഗാഹുകളിലോ മറ്റ് തുറന്ന സ്ഥലങ്ങളിലോ ഇത്തവണ നമസ്‌കാരത്തിന് അനുമതിയുണ്ടാകില്ലെന്ന് അധികൃതർ അറിയിച്ചു. വിവിധ എമിറേറ്റുകളിലെ ഇസ്‌ലാമിക കാര്യ വകുപ്പുകൾ (Awqaf) സംയുക്തമായി എടുത്ത തീരുമാനമാണിത്.
