താമസവിസ കാലാവധി കഴിഞ്ഞവർക്കും യു.എ.ഇയിലേക്ക് മടങ്ങാം; പുതിയ എൻട്രി പെർമിറ്റ് വേണ്ട
ഫെബ്രുവരി 28ന് ശേഷം താമസവിസയുടെ കാലാവധി കഴിഞ്ഞ് നാട്ടിലോ മറ്റ് രാജ്യങ്ങളിലോ കുടുങ്ങിയവർക്ക് ഈ മാസം 31നകം യു.എ.ഇയിലേക്ക് തിരിച്ചുവരാൻ അനുമതി. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട്‌സ് സെക്യൂരിറ്റി (ഐ.സി.പി) അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് ചില വിമാനത്താവളങ്ങൾ അടച്ചതിനെ തുടർന്ന് വിദേശരാജ്യങ്ങളിൽ കുടുങ്ങിയവർക്കാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. ഇവർക്ക് യു.എ.ഇയിലേക്ക് തിരിച്ചുവരാൻ പുതിയ എൻട്രി പെർമിറ്റിന് അപേക്ഷിക്കേണ്ടതില്ല.തിരിച്ചുവരാനുള്ള ഈ സേവനം സൗജന്യമായിരിക്കുമെന്നും ഐ.സി.പി അധികൃതർ വ്യക്തമാക്കി.
