മലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

  1. Home
  2. International

മലിയിൽ മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി; നടപടി ആവശ്യപ്പെട്ട് വിദേശകാര്യ മന്ത്രാലയം

image


പശ്ചിമാഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നടന്ന ഭീകരാക്രമണങ്ങൾക്കിടെ മലിയിലെ കായസ് മേഖലയിലെ ഡയമണ്ട് സിമന്റ് ഫാക്ടറിയിൽ ജോലി ചെയ്ത മൂന്ന് ഇന്ത്യക്കാരെ ഭീകരർ തട്ടിക്കൊണ്ടുപോയി. ജൂലൈ 1ന് സായുധ സംഘം ഫാക്ടറിയിൽ അക്രമം നടത്തിയതായാണ് റിപ്പോർട്ട്. ഇന്ത്യക്കാരുടെ മോചനത്തിന് ആവശ്യമായ എല്ലാ നടപടികളും ഉടൻ സ്വീകരിക്കണമെന്ന് ഇന്ത്യ, മലി സർക്കാരിനോട് ആവശ്യപ്പെട്ടു.

.തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അതേസമയം, മലിയിലുടനീളം നടന്ന ആക്രമണങ്ങളുടെ ഉത്തദരവാദിത്വം അൽ ഖ്വയിദയുടെ അനുബന്ധ സംഘടനയായ ജമാഅത്ത് നുസ്‌റത്ത് അൽ ഇസ്ലാം വൽ മുസ്ലിമീൻ (JNIM) ഏറ്റെടുത്തിരുന്നു.ബമാകോയിലെ ഇന്ത്യൻ എംബസി ബന്ധപ്പെട്ട അധികൃതരുമായും പോലീസുമായി ഡയമണ്ട് സിമന്റ് ഫാക്ടറി മാനേജ്മെന്റുമായും നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. തട്ടിക്കൊണ്ടുപോയ ഇന്ത്യൻ പൗരൻമാരുടെ കുടുംബാംഗങ്ങളുമായി എംബസി ബന്ധപ്പെടുന്നുണ്ട്