ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം: മൂന്ന് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

  1. Home
  2. International

ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെ ആക്രമണം: മൂന്ന് ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം

image


ഒമാൻ തീരത്ത് ചരക്ക് കപ്പലിന് നേരെയുണ്ടായ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ പൗരന്മാർ മരിച്ചതായി സ്ഥിരീകരണം. ഹിമാചൽ പ്രദേശ് സ്വദേശി ആദിത്യ ശർമ്മ, ഉത്തർപ്രദേശ് സ്വദേശി ശിവാനന്ദ് ചൗരസ്യ എന്നിവരാണ് മരിച്ചത്. സെറ്റെബെല്ലോ വാണിജ്യ കപ്പലുമായി ആശയവിനിമയം സാധ്യമല്ലെന്നും FSUI ജനറൽ സെക്രട്ടറി മനോജ് യാദവ് അറിയിച്ചു.

ആക്രമണത്തിൽ കപ്പലിൽ ഉണ്ടായിരുന്ന 21 ഇന്ത്യൻ തൊഴിലാളികളെ രക്ഷപ്പെടുത്തിയതായും അധികൃതർ അറിയിച്ചു. മേഖലയിൽ കപ്പലുകൾക്ക് നേരെ ആക്രമണങ്ങൾ തുടരുന്നത് ആശങ്ക സൃഷ്ടിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് അമേരിക്കൻ നയതന്ത്ര പ്രതിനിധിയെ ഇന്ത്യ അതൃപ്തി അറിയിച്ചു. യുഎസ് ചാർജ് ഡി അഫയേഴ്‌സ് ജേസൺ മീക്‌സിനെ വിളിച്ചുവരുത്തിയാണ് അതൃപ്തി അറിയിച്ചത്.ഡൊണാൾഡ് ട്രംപ് പ്രസിഡന്റ് ആയ ശേഷം ആദ്യമായാണ് അമേരിക്കൻ നയതന്ത്രജ്ഞനെ ഇന്ത്യ വിളിച്ചുവരുത്തുന്നത്