ഖത്തറിൽ കർശന സുരക്ഷാ മുന്നറിയിപ്പ്; വീടുകളിൽ തുടരാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

  1. Home
  2. International

ഖത്തറിൽ കർശന സുരക്ഷാ മുന്നറിയിപ്പ്; വീടുകളിൽ തുടരാൻ ആഭ്യന്തര മന്ത്രാലയത്തിന്റെ നിർദേശം

image


രാജ്യത്ത് നിലനിൽക്കുന്ന അടിയന്തര സാഹചര്യം കണക്കിലെടുത്ത് ഖത്തർ ആഭ്യന്തര മന്ത്രാലയം പൗരന്മാർക്കും താമസക്കാർക്കും കർശന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചു. സുരക്ഷാ ഭീഷണി മുൻനിർത്തി രാജ്യത്തെ ജാഗ്രതാ നില ഉയർത്തിയതായി മന്ത്രാലയം അറിയിച്ചു.നിലവിലെ സാഹചര്യം പരിഗണിച്ച് പൊതുജനങ്ങൾ അത്യന്തം ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

അനാവശ്യമായ പുറത്തുപോകൽ ഒഴിവാക്കി കഴിയുന്നത്രയും ആളുകൾ വീടിനുള്ളിൽ തന്നെ സുരക്ഷിതരായി തുടരണമെന്നാണ് പ്രധാന നിർദ്ദേശം . നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്ത് രക്ഷിതാക്കൾ കൂടുതൽ ജാഗ്രത പാലിക്കുകയും കുട്ടികളെ വീടിനുള്ളിൽ തന്നെ ഇരുത്തണമെന്നും അധികൃതർ അറിയിച്ചു.കൂടാതെ കെട്ടിടങ്ങളുടെ ജനാലകൾക്കും വാതിലുകൾക്കും സമീപം നിൽക്കരുതെന്നും, തുറസ്സായ സ്ഥലങ്ങളിൽ അനാവശ്യമായി നിൽക്കുന്നതും ഒഴിവാക്കണമെന്നും മന്ത്രാലയം  മുന്നറിയിപ്പ് നൽകി.സുരക്ഷാ സാഹചര്യത്തെക്കുറിച്ച് അധികൃതർ തുടർച്ചയായി നിരീക്ഷണം തുടരുകയാണെന്നും, പുതിയ നിർദേശങ്ങൾ ഉണ്ടാകുന്ന പക്ഷം ഔദ്യോഗികമായി അറിയിക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.