ആമസോണിൽ നിന്നും മടക്കി വെക്കാവുന്ന വീട് വാങ്ങി ടിക് ടോക് താരം
മടക്കി വെക്കാവുന്നവീട് സ്വന്തമാക്കിയ വാർത്ത പങ്കുവെച്ച് ടിക് ടോക് ചാരമായ ജെഫ്രി ബ്രയന്ത്. ആമസോണിൽ നിന്നുമാണ് വീട് വാങ്ങിയത്. 26,000 ഡോളറാണ് (21.3 ലക്ഷം രൂപ) ഈ വീടിന്റെ വില. ലോസ് ഏഞ്ചസിലുള്ള തന്റെ പുതിയ വീടിൻ്റെ ചിത്രങ്ങളും വീഡിയോകളും ജെഫ്രി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. വീട് ഇവിടെ സ്ഥാപിക്കാൻ സഹായിച്ച ആമസോൺ സ്പെഷ്യലിസ്റ്റിന് അദ്ദേഹം നന്ദി പറയുന്നുമുണ്ട്.
യൂട്യൂബിലെ ഒരു അൺബോക്സിംഗ് വീഡിയോ കണ്ടതിന് ശേഷമാണ് താൻ ഈ വീട് വാങ്ങാൻ തീരുമാനിച്ചതെന്ന് ബ്രയന്ത് പറയുന്നു. എന്നാൽ അതിനു പിന്നിൽ വലിയ ഉദ്ദേശവും ഉണ്ടായിരുന്നു. സ്വന്തമായി വീട് ഇല്ലാത്തവർക്കും താമസിക്കാൻ സ്ഥലം അന്വേഷിക്കുന്നവർക്കും താൻ ഇവിടെ അഭയം നൽകുമെന്ന് ബ്രയന്ത് പറയുന്നു. ‘‘ഒരു യൂട്യൂബർ തൻ്റെ ആമസോൺ ഹോം അൺബോക്‌സ് ചെയ്യുന്ന വീഡിയോ ഞാൻ കണ്ടിരുന്നു. ഇതുപോലെ ഒരെണ്ണം വാങ്ങാൻ ഞാനും ആഗ്രഹിച്ചു, അങ്ങനെ ആമസോണിൽ തിരഞ്ഞ് വാങ്ങിയ വീടാണിത്", ജെഫ്രി ബ്രയന്ത് ന്യൂയോർക്ക് പോസ്റ്റിനോട് പറഞ്ഞു.