ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം; പൂർണ്ണനിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

  1. Home
  2. International

ഇന്ന് രാത്രി ഇറാനിൽ അതിശക്തമായ ആക്രമണം; പൂർണ്ണനിയന്ത്രണം ഏറ്റെടുക്കുമെന്ന് ട്രംപ്

trump  


തുടർച്ചയായ മൂന്നാം ദിവസവും ഇറാനെതിരെ കടുത്ത സൈനിക നീക്കം തുടരുമെന്ന് വ്യക്തമാക്കി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വ്യാഴാഴ്ച രാത്രി ഇറാനെതിരെ അതീവ ഗുരുതരമായ ആക്രമണം നടത്തുമെന്നും, രാജ്യത്തിന്റെ പ്രധാന എണ്ണക്കയറ്റുമതി കേന്ദ്രമായ ഖാർഗ് ദ്വീപ് പിടിച്ചെടുക്കുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി. സ്വന്തം സാമൂഹിക മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് യുഎസ് നിലപാട് വ്യക്തമാക്കിയത്.

ഇറാന്റെ നാവിക-വ്യോമ പ്രതിരോധ സംവിധാനങ്ങളെല്ലാം ഇതിനോടകം തന്നെ തകർക്കപ്പെട്ടതായും ട്രംപ് അവകാശപ്പെട്ടു. വെനസ്വേലയിൽ ചെയ്തതിന് സമാനമായി ഇറാന്റെ എണ്ണ-വാതക വിപണികളുടെ പൂർണ്ണ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കും. ഇതിന്റെ ഭാഗമായി വരുംദിവസങ്ങളിൽ ഖാർഗ് ദ്വീപും മറ്റ് എണ്ണകേന്ദ്രങ്ങളും യു.എസ് പിടിച്ചെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ മൊത്തം എണ്ണക്കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന തന്ത്രപ്രധാനമായ മേഖലയാണ് ഖാർഗ് ദ്വീപ്.

ഹോർമുസ് കടലിടുക്കിന് സമീപം യു.എസിന്റെ സൈനിക ഹെലികോപ്റ്റർ ഇറാൻ വെടിവെച്ചിട്ടതിന് പിന്നാലെയാണ് പശ്ചിമേഷ്യയെ യുദ്ധഭീതിയിലാഴ്ത്തിക്കൊണ്ട് യു.എസ് ആക്രമണം ശക്തമാക്കിയത്. യു.എസിന് മറുപടിയായി ജോർദാൻ, കുവൈത്ത്, ബഹ്‌റൈൻ തുടങ്ങിയ രാജ്യങ്ങളിലെ യു.എസ് സൈനികത്താവളങ്ങൾക്ക് നേരെ ഇറാനും ആക്രമണം നടത്തിയിരുന്നു. ഇതിനിടെ ഒമാൻ തീരത്ത് യു.എസ് നടത്തിയ കപ്പൽ ആക്രമണത്തിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായും കഴിഞ്ഞദിവസം സ്ഥിരീകരിച്ചിരുന്നു.