21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ സഹായിക്കണം: മുസ്ലിം രാജ്യങ്ങളോട് യുഎൻ

  1. Home
  2. International

21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ സഹായിക്കണം: മുസ്ലിം രാജ്യങ്ങളോട് യുഎൻ

UN


13ാം നൂറ്റാണ്ടിൽനിന്ന് 21ാം നൂറ്റാണ്ടിലേക്ക് താലിബാനെ കൊണ്ടുവരാൻ മുസ്ലിം രാജ്യങ്ങൾ സഹായിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന. താലിബാൻ നേതാക്കളുമായുള്ള എല്ലാ കൂടിക്കാഴ്ചകളിലും അഫ്ഗാനിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരായുള്ള അവരുടെ നിലപാടിനെ മാറ്റാൻ പരമാവധി ശ്രമിക്കാറുണ്ടെന്നും നൈജീരിയയുടെ മുൻ മന്ത്രിയും നിലവിൽ യുഎന്നിന്റെ ഡപ്യൂട്ടി സെക്രട്ടറി ജനറലുമായ അമീന മുഹമ്മദ് പറഞ്ഞു.

അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ നടന്ന യോഗങ്ങൾക്കുശേഷം ഈയാഴ്ച യുഎന്നിൽവച്ചും യോഗം നടത്തി. ദേശീയ, രാജ്യാന്തര സർക്കാരിതര സംഘടനകളിൽ പ്രവർത്തിക്കുന്നതിന് വനിതകൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കണമെന്ന് യോഗങ്ങളിൽ താലിബാനോട് ആവശ്യപ്പെട്ടു.

താനും താലിബാൻകാരെപ്പോലെ സുന്നി മുസ്ലിം ആണെന്നും ആറാം ക്ലാസിനപ്പുറം പെൺകുട്ടികളുടെ വിദ്യാഭ്യാസം വിലക്കുന്നതും സ്ത്രീകളുടെ അവകാശങ്ങൾ കവർന്ന് എടുക്കുന്നതും ഇസ്ലാമല്ലെന്നും ജനങ്ങളോടുള്ള ദ്രോഹമാണെന്നും അവരോടു പറഞ്ഞു. അവകാശങ്ങൾ പതിയെ തിരികെ നൽകുമെന്നതായിരുന്നു അവരുടെ മറുപടി. എന്നാൽ എന്നു പുനഃസ്ഥാപിക്കുമെന്ന ചോദ്യത്തിന് ഉടനെയെന്നു മാത്രമേ അവർ മറുപടി നൽകുന്നുള്ളൂ - അവർ കൂട്ടിച്ചേർത്തു.