ബനി ഹാജർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്കായി ബദൽ പാതകൾ നിർദ്ദേശിച്ചു

  1. Home
  2. International

ബനി ഹാജർ ഇന്റർചേഞ്ചിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർക്കായി ബദൽ പാതകൾ നിർദ്ദേശിച്ചു

bani hajer


ബനി ഹാജർ ഇന്റർചേഞ്ചിൽ താത്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതായി ഖത്തർ പൊതുമരാമത്ത് വിഭാഗമായ 'അഷ്ഗാൽ' അറിയിച്ചു. അൽ ഷഹാമ സ്ട്രീറ്റിൽ നിന്ന് ദുഖാൻ ഭാഗത്തേക്കും, ഖലീഫ സ്ട്രീറ്റിൽ നിന്ന് അൽ ഷഹാമ സ്ട്രീറ്റിലേക്കുമുള്ള റോഡുകളിലാണ് നിയന്ത്രണം ബാധകമാവുക.

ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കുമായി സഹകരിച്ച് വെള്ളിയാഴ്ച പുലർച്ചെ 2 മണി മുതൽ രാവിലെ 10 മണി വരെയാണ് ഈ മാറ്റങ്ങൾ. നിയന്ത്രണങ്ങൾ മൂലം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതിരിക്കാൻ താഴെ പറയുന്ന ബദൽ മാർഗ്ഗങ്ങൾ അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്:

  • ദോഹയിൽ നിന്നുള്ളവർ: ഖലീഫ സ്ട്രീറ്റ് വഴി ബനി ഹാജർ ഭാഗത്തേക്ക് പോകുന്നവർ ന്യൂ അൽ റയ്യാൻ സ്ട്രീറ്റിലേക്കുള്ള പാലം കടന്ന് അൽ ഷാഫി ഇന്റർചേഞ്ചിൽ നിന്ന് യു-ടേൺ എടുക്കണം. തുടർന്ന് ബനി ഹാജർ ഇന്റർചേഞ്ച് അണ്ടർപാസ് വഴി യാത്ര തുടരാം.

  • അൽ ഷഹാമ സ്ട്രീറ്റിൽ നിന്നുള്ളവർ: ദുഖാൻ ഭാഗത്തേക്ക് പോകുന്നവർ ബനി ഹാജർ ഇന്റർചേഞ്ച് അണ്ടർപാസ് വഴി നേരെ പോയി അൽ ഷാഫി ഇന്റർചേഞ്ചിൽ എത്തിയ ശേഷം യു-ടേൺ എടുത്ത് ദുഖാൻ ഭാഗത്തേക്ക് പോകേണ്ടതാണ്.

യാത്രക്കാർ ട്രാഫിക് നിർദ്ദേശങ്ങളും റോഡിലെ അടയാളങ്ങളും കർശനമായി പാലിക്കണമെന്ന് അഷ്ഗാൽ അഭ്യർത്ഥിച്ചു.