അൽ മർഖിയ, ഇസ്ഗാവ സ്ട്രീറ്റുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

  1. Home
  2. International

അൽ മർഖിയ, ഇസ്ഗാവ സ്ട്രീറ്റുകളിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ ശ്രദ്ധിക്കുക

qatar


റോഡ് അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട് ഖത്തറിലെ വിവിധ പാതകളിൽ താൽക്കാലിക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് വിഭാഗമായ അഷ്ഗാൽ (Ashghal) അറിയിച്ചു. ലഖ്‌വൈർ ഇന്റർസെക്ഷനിൽ നിന്ന് ഖത്തർ നാഷണൽ ലൈബ്രറി ഇന്റർചേഞ്ചിലേക്ക് പോകുന്ന അൽ മർഖിയ സ്ട്രീറ്റ് പാത പൂർണ്ണമായും അടച്ചിടും.

വെള്ളിയാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ 10 വരെയും, ശനിയാഴ്ച പുലർച്ചെ രണ്ട് മണി മുതൽ രാവിലെ ഏഴ് മണി വരെയുമാണ് നിയന്ത്രണം. ഈ സമയങ്ങളിൽ യാത്രക്കാർ വേഗത പരിധി പാലിക്കണമെന്നും ലക്ഷ്യസ്ഥാനത്ത് എത്താൻ ബദൽ പാതകൾ ഉപയോഗിക്കണമെന്നും അധികൃതർ നിർദ്ദേശിച്ചു.

അൽ ഖരൈത്തിയാത്ത്, ഇസ്ഗാവ മേഖലകളിലെ നവീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി ഇസ്ഗാവ സ്ട്രീറ്റിലും വാദി അൽ മഷ്രബ് സ്ട്രീറ്റിലും രണ്ട് ആഴ്ചത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച അർദ്ധരാത്രി മുതൽ ജനുവരി 25 ഞായറാഴ്ച വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാകുക. എന്നാൽ പ്രധാന സിഗ്നലിൽ നിന്ന് വലത്തോട്ട് തിരിയാൻ അനുവാദമുണ്ടാകും. യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നും റോഡ് സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അഷ്ഗാൽ അറിയിച്ചു.