സുഹാർ വ്യാവസായ മേഖലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; റോഡ് അറ്റകുറ്റപ്പണി ഏപ്രിൽ 27 വരെ

  1. Home
  2. International

സുഹാർ വ്യാവസായ മേഖലയിൽ നാളെ മുതൽ ഗതാഗത നിയന്ത്രണം; റോഡ് അറ്റകുറ്റപ്പണി ഏപ്രിൽ 27 വരെ

closed


ഒമാനിലെ സുഹാറിലുള്ള ഫലജ് അൽ അവാഹി വ്യാവസായിക മേഖലയിൽ നാളെ (ശനിയാഴ്ച) മുതൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു. അടിയന്തരമായ റോഡ് അറ്റകുറ്റപ്പണികൾ നടത്തുന്നതിനാലാണ് റോഡ് താൽക്കാലികമായി അടച്ചിടുന്നതെന്ന് വടക്കൻ ബാത്തിന മുനിസിപ്പാലിറ്റി അറിയിച്ചു. ഏപ്രിൽ 27 വരെയാണ് ഈ നിയന്ത്രണം നിലവിലുണ്ടാകുക.

അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ വാഹനയാത്രക്കാരും പ്രദേശവാസികളും ബദൽ മാർഗങ്ങൾ ഉപയോഗിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു. റോഡിലെ സുരക്ഷാ ക്രമീകരണങ്ങളും ട്രാഫിക് നിർദ്ദേശങ്ങളും കർശനമായി പാലിക്കണമെന്നും അപകടങ്ങൾ ഒഴിവാക്കാൻ സഹകരിക്കണമെന്നും മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

വ്യാവസായിക മേഖലയിലെ ചരക്ക് നീക്കത്തെയും തൊഴിലാളികളുടെ യാത്രയെയും ബാധിക്കുമെന്നതിനാൽ യാത്രകൾ മുൻകൂട്ടി പ്ലാൻ ചെയ്യേണ്ടതാണ്.