ശൈഖ് സൽമാൻ ഹൈവേയിൽ ഇന്ന് അർദ്ധരാത്രി മുതൽ ഗതാഗത നിയന്ത്രണം
നോർത്ത് ഇസ ടൗൺ ജംഗ്ഷൻ വികസന പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ശൈഖ് സൽമാൻ ഹൈവേയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കും പൊതുമരാമത്ത് മന്ത്രാലയവും സംയുക്തമായി അറിയിച്ചു. ഹൈവേയുടെ റിഫ ഭാഗത്തേക്ക് പോകുന്ന തെക്കോട്ടുള്ള പാതയിൽ ഒന്നോ രണ്ടോ ലെയ്നുകൾ ഘട്ടംഘട്ടമായാണ് അടച്ചിടുക.
2026 നവംബർ 13 വെള്ളിയാഴ്ച അർദ്ധരാത്രി മുതൽ നവംബർ 15 ഞായറാഴ്ച പുലർച്ചെ 5 മണി വരെയാണ് നിയന്ത്രണം തുടരുക. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി വാഹനയാത്രക്കാർ ഗതാഗത നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ദിശാസൂചികകൾ ശ്രദ്ധിച്ച് വാഹനമോടിക്കണമെന്നും ട്രാഫിക് ഡയറക്ടറേറ്റ് അഭ്യർത്ഥിച്ചു.
