ബഹ്‌റൈനിൽ അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തമാക്കി ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ്

  1. Home
  2. International

ബഹ്‌റൈനിൽ അനധികൃത ടാക്സികൾക്കെതിരെ പരിശോധന ശക്തമാക്കി ട്രാൻസ്പോർട്ട് ഡയറക്ടറേറ്റ്


ബഹ്‌റൈനിൽ അനധികൃത ടാക്സി സർവീസുകൾക്കെതിരെയുള്ള പരിശോധന ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ശക്തമാക്കി. ഗതാഗത-ആശയവിനിമയ മന്ത്രാലയവുമായി സഹകരിച്ചാണ് രാജ്യമൊട്ടാകെ പരിശോധനകൾ പുരോഗമിക്കുന്നത്.

നിയമവിരുദ്ധമായി യാത്രക്കാരെ കയറ്റി പ്രതിഫലം ഈടാക്കുന്ന വാഹന ഉടമകൾക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. യാത്രക്കാരെ കയറ്റി സർവീസ് നടത്തുന്നവർ അംഗീകൃത ലൈസൻസുകളും ആവശ്യമായ ഗതാഗത വ്യവസ്ഥകളും പൂർണ്ണമായും പാലിക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓർമ്മിപ്പിച്ചു.