വിമാനത്താവളത്തിൽ എത്തും മുൻപ് യാത്രാനുമതി ഉറപ്പാക്കണം; യാത്രക്കാർക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം

  1. Home
  2. International

വിമാനത്താവളത്തിൽ എത്തും മുൻപ് യാത്രാനുമതി ഉറപ്പാക്കണം; യാത്രക്കാർക്ക് മന്ത്രാലയത്തിന്റെ നിർദ്ദേശം

hamad airport


വേനൽക്കാല അവധിക്ക് യാത്ര ആസൂത്രണം ചെയ്യുന്നവർ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുൻപ് യാത്രാ രേഖകൾ, പാസ്‌പോർട്ട് കാലാവധി, പിഴകൾ, ലഗേജ് എന്നിവ കൃത്യമായി പരിശോധിക്കണമെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം ഓർമ്മിപ്പിച്ചു.

യാത്രക്കാർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ:

  • യാത്രാ വിലക്കുകളും പിഴകളും: യാത്രയ്ക്ക് തടസ്സമായി യാത്രാ നിരോധനമോ (Travel Ban), ഗതാഗത നിയമലംഘന പിഴകളോ, താമസരേഖയുമായി ബന്ധപ്പെട്ട പിഴകളോ നിലവിലില്ലെന്ന് ഉറപ്പാക്കണം. മുൻകൂർ യാത്രാനുമതി ആവശ്യമുള്ള വിഭാഗത്തിൽപ്പെടുന്ന ജീവനക്കാർ അത് വാങ്ങിയിരിക്കണം. 'മെട്രാഷ് 2' (Metrash2) ആപ്പ് വഴി നിലവിലെ യാത്രാ അനുമതി പരിശോധിക്കാനും കുടിശ്ശികയുള്ള പിഴകൾ അടയ്ക്കാനും സാധിക്കും.
  • പാസ്‌പോർട്ട് കാലാവധി: യാത്ര പുറപ്പെടുന്നതിന് മുൻപ് പാസ്‌പോർട്ടിന് ആവശ്യമായ കാലാവധിയുണ്ടെന്ന് ഉറപ്പാക്കണം. കുറഞ്ഞ കാലാവധി ഉണ്ടെങ്കിലും ചില രാജ്യങ്ങൾ 3 മുതൽ 6 മാസം വരെ കാലാവധിയില്ലാത്ത പാസ്‌പോർട്ടുള്ള യാത്രക്കാരെ പ്രവേശിപ്പിക്കാറില്ല. അങ്ങനെയുള്ളവരെ യാത്ര ചെയ്യാൻ ചില വിമാനക്കമ്പനികളും അനുവദിച്ചേക്കില്ല.
  • ലഗേജ് സുരക്ഷ: ബാഗേജുകൾ കഴിയുന്നതും യാത്രക്കാർ സ്വയം തയ്യാറാക്കണം. ഉള്ളിൽ എന്താണെന്ന് കൃത്യമായി അറിയാതെ മറ്റുള്ളവരിൽ നിന്നോ, സുഹൃത്തുക്കളിൽ നിന്നോ, ബന്ധുക്കളിൽ നിന്നോ പാക്കേജുകൾ വാങ്ങി കൊണ്ടുപോകരുത്. നിരോധിത വസ്തുക്കൾ കണ്ടെത്തിയാൽ കടുത്ത നിയമനടപടികൾ നേരിടേണ്ടി വരും.
  • ഹാൻഡ് ബാഗേജ് നിയന്ത്രണം: വിമാനത്തിനുള്ളിൽ കൂടെക്കരുതുന്ന ഹാൻഡ് ബാഗേജുകളിൽ കത്തി, കത്രിക, റേസർ ബ്ലേഡുകൾ, മറ്റ് മൂർച്ചയുള്ള വസ്തുക്കൾ എന്നിവയൊന്നും സൂക്ഷിക്കരുത്.