ഒമാനിൽ നവംബർ 20-ന് മൂന്ന് പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം

  1. Home
  2. International

ഒമാനിൽ നവംബർ 20-ന് മൂന്ന് പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് നിയന്ത്രണം

truck


ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നവംബർ 20 വെള്ളിയാഴ്ച മസ്‌കത്ത്–ദാഖിലിയ ഗവർണറേറ്റുകൾക്കിടയിലുള്ള പ്രധാന റോഡുകളിൽ ട്രക്ക് ഗതാഗതത്തിന് താൽക്കാലിക നിയന്ത്രണം ഏർപ്പെടുത്തി റോയൽ ഒമാൻ പൊലീസ്. ഉച്ചയ്ക്ക് 12 മണി മുതൽ വൈകിട്ട് ഏഴ് മണി വരെയാണ് നിയന്ത്രണം പ്രാബല്യത്തിലുണ്ടാകുക.

മസ്‌കത്തിലെ ബുർജ് അൽ സഹ്‌വ റൗണ്ട് എബൗട്ടിൽ നിന്ന് ദാഖിലിയ ഗവർണറേറ്റിലേക്കുള്ള സുൽത്താൻ തുവൈനി ബിൻ സഈദ് റോഡിലാണ് പ്രധാനമായും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിന് പുറമെ ഇസ്‌കി–സിനാവ്, ഇസ്‌കി–നിസ്‌വ എന്നീ റോഡുകളിലും ഇരുദിശകളിലേക്കും ട്രക്കുകൾക്ക് യാത്രാനുമതി ഉണ്ടായിരിക്കില്ല.

ആഘോഷവേളയിൽ ഗതാഗതം സുഗമമാക്കുന്നതിനും റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. നിശ്ചിത സമയത്ത് നിയന്ത്രണങ്ങൾ കൃത്യമായി പാലിക്കണമെന്നും ഗതാഗത നിർദേശങ്ങളുമായി പൂർണ്ണമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ട്രക്ക് ഡ്രൈവർമാരോടും മറ്റ് വാഹന യാത്രികരോടും അഭ്യർത്ഥിച്ചു.