എഐയെ കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമെന്ന് ട്രംപ്

  1. Home
  2. International

എഐയെ കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമെന്ന് ട്രംപ്

trump


 

എഐയെക്കുറിച്ചുള്ള തട്ടിപ്പ് പ്രചാരണത്തിന് പിന്നിൽ ഇടതുപക്ഷമാണെന്ന് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ആഗോള താപനം പോലെ മറ്റൊരു തട്ടിപ്പാണ് ഇതെന്ന് ട്രംപ് പറഞ്ഞു. എല്ലാവരും ചൂട് കാരണം മരിക്കുമെന്ന് പറഞ്ഞിട്ട് എന്തായി എന്നാണ് ട്രംപിന്‍റെ ചോദ്യം. എഐ മേഖലയെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെടുന്നവരെ പരിഹസിച്ചാണ് ട്രംപ് രംഗത്തെത്തിയത്. ബിസിനസ് ചരിത്രത്തിൽ ഇന്നേ വരെ ഏതെങ്കിലും വ്യവസായം നടത്തുന്നവർ അത് നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട ചരിത്രമുണ്ടോ എന്നും ട്രംപ് ചോദിക്കുന്നു.

എഐ വികസനത്തിന് തടയിടില്ലെന്ന് ചൈന പ്രഖ്യാപിച്ച് കഴിഞ്ഞെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. അമേരിക്കയിൽ അനുമതി കിട്ടാത്തതിനാൽ ഗൂഗിൾ ഫിൻലാൻഡിൽ ഡാറ്റാ സെന്‍ററുണ്ടാക്കുകയാണ്. ഇതൊന്നും തനിക്ക് ഇഷ്ടപ്പെടുന്നില്ലെന്ന് ട്രംപ് പറഞ്ഞു. എഐയും ഡാറ്റാ സെന്‍ററുകളും വലിയ സമ്പത്തുണ്ടാക്കും. എണ്ണയെക്കാളും സ്വർണ്ണത്തേക്കാളും വലിയ സാമ്പത്തിക വളർച്ചാ ശക്തിയാകും എഐ. എഐയുടെ വികസനം ഒരിക്കലും തടയില്ലെന്നും ട്രംപ് പറഞ്ഞു.