വാർത്താ സമ്മേളനത്തിന് മുന്നേ വമ്പൻ പ്രഖ്യാപനവുമായി ട്രംപ്

  1. Home
  2. International

വാർത്താ സമ്മേളനത്തിന് മുന്നേ വമ്പൻ പ്രഖ്യാപനവുമായി ട്രംപ്

trump


വാർത്താ സമ്മേളനത്തിന് മുന്നേ വമ്പൻ പ്രഖ്യാപനവുമായി ട്രംപ്. ഇറാൻ യുദ്ധത്തിൽ നിന്ന് അമേരിക്ക വളരെ വേഗത്തിൽ പിൻവാങ്ങുമെന്ന് ട്രംപ് റോയിറ്റേഴ്സിനോട് പറഞ്ഞു. യുദ്ധം ആവശ്യമെങ്കിൽ തിരിച്ചുവരുമെന്നും ട്രംപ് വ്യക്തമാക്കി. നാറ്റോ സഖ്യത്തിൽ നിന്ന് അമേരിക്ക പുറത്തുപോകുമെന്നും ട്രംപ് പറഞ്ഞു. ഹോർമുസിൻ്റെ നിയന്ത്രണം ഏറ്റെടുക്കാൻ നാറ്റോ ഇടപെടണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു.

എന്നാൽ നാറ്റോ സൈന്യത്തെ അയച്ചിരുന്നില്ല. നാളെ രാവിലെ ആറരയ്ക്ക് മാധ്യമങ്ങളെ കാണുന്നതിന് മുൻപാണ് ട്രംപ് റോയിറ്റേഴ്സിന് അഭിമുഖം നൽകിയത്. ഇറാൻ സർക്കാർ വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടു