ഹോർമുസ് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; പ്രസംഗം നടത്തിയാൽ കടലിടുക്ക് പിടിക്കാനാവില്ലെന്ന് ഇറാൻ

  1. Home
  2. International

ഹോർമുസ് യു.എസ് പ്രദേശമായി പ്രഖ്യാപിക്കുമെന്ന് ട്രംപ്; പ്രസംഗം നടത്തിയാൽ കടലിടുക്ക് പിടിക്കാനാവില്ലെന്ന് ഇറാൻ

trump


ഹോർമുസ് കടലിടുക്കിനെ ഉടൻ തന്നെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദത്തിനെതിരെ ശക്തമായ മറുപടിയുമായി ഇറാൻ. ട്രംപ് ട്വീറ്റ് പങ്കുവെച്ചാലോ തിരഞ്ഞെടുപ്പ് പ്രസംഗം നടത്തിയാലോ ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കാൻ കഴിയില്ലെന്ന് ഇറാനിയൻ വിദേശകാര്യ സഹമന്ത്രി കാസെം ഗരീബാബാദി തുറന്നടിച്ചു.

ഹോർമുസ് കടലിടുക്ക് ഇറാന്റേതായിരുന്നു, ഇപ്പോഴും ഇറാന്റേതാണ്, അത് എന്നെന്നും ഇറാന്റേതായി തന്നെ തുടരുമെന്ന് അദ്ദേഹം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ കുറിച്ചു. തങ്ങളുടെ ഇഷ്ടാനുസരണം മാത്രമേ കടലിടുക്ക് അടയ്ക്കാനോ തുറക്കാനോ സാധിക്കൂവെന്നും അമേരിക്ക പരാജയം സമ്മതിക്കുന്നത് വരെ ഉപരോധ നടപടികളുമായി മുന്നോട്ട് പോകുമെന്നും ഗരീബാബാദി വ്യക്തമാക്കി.

ന്യൂയോർക്കിൽ നടന്ന രാഷ്ട്രീയ റാലിയിലാണ് ഹോർമുസിനെ അമേരിക്കയുടെ ഭാഗമായി പ്രഖ്യാപിക്കുമെന്ന് ട്രംപ് അവകാശപ്പെട്ടത്. ഇറാനെതിരെയുള്ള യുദ്ധത്തിൽ വിജയിച്ചുകൊണ്ടിരിക്കുകയാണെന്നും തന്ത്രപ്രധാനമായ ഹോർമുസ് വൈകാതെ യു.എസ് അധീനതയിലുള്ള പ്രദേശമായി പ്രഖ്യാപിക്കുമെന്നും ട്രംപ് പറഞ്ഞിരുന്നു.